കു​ടും​ബ​ശ്രീ അ​റി​വു​ത്സ​വം: തെ​ാണ്ട​ര്‍​നാ​ട് ജേ​താ​ക്ക​ള്‍
Friday, February 21, 2020 2:40 AM IST
ക​ല്‍​പ്പ​റ്റ: കു​ടും​ബ​ശ്രീ സ്‌​കൂ​ള്‍ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ തൊ​ണ്ട​ര്‍​നാ​ട് സി​ഡി​എ​സ് ജേ​താ​ക്ക​ളാ​യി. അ​യ​ല്‍​കൂ​ട്ട അം​ഗ​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച അ​റി​വു​ത്സ​വം 2020 സ​മാ​പി​ച്ചു.

9929 അ​യ​ല്‍​കൂ​ട്ട​ങ്ങ​ളി​ലും 512 എ​ഡി​എ​സു​ക​ളി​ലും 26 സി​ഡി​എ​സു​ക​ളി​ലും അ​റി​വു​ത്സ​വം പൂ​ര്‍​ത്തി​യാ​യി. 30000 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് വാ​ര്‍​ഡ്ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെടുത്തത്. ഇ​തി​ല്‍ വി​ജ​യി​ച്ച 1500 വ​നി​ത​ക​ള്‍ പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ല്‍ ത​ല​ത്തി​ല്‍ മാ​റ്റു​ര​ച്ചു. ഇ​തി​ല്‍ നി​ന്നും വി​ജ​യി​ച്ച 90 വ​നി​ത​ക​ളാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

മ​ത്സ​ര​ത്തി​ല്‍ തൊ​ണ്ട​ര്‍​നാ​ട് സി​ഡി​എ​സ് ഒ​ന്നാം സ്ഥാ​ന​വും മാ​ന​ന്ത​വാ​ടി സി​ഡി​എ​സ് ര​ണ്ടാം സ്ഥാ​ന​വും മു​ള്ള​ന്‍​കൊ​ല്ലി സി​ഡി​എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ള്‍​ക്ക് ക​ല്‍​പ്പ​റ്റ മു​നി​സി​പ്പ​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശാ​ര​ദ സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. റ​വ​ന്യു വ​കു​പ്പി​ലെ ത​ഹ​സി​ല്‍​ദാ​റാ​യ സു​രേ​ഷ് ക്വി​സ് പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​സാ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കു​ടും​ബ​ശ്രീ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​ടി. മു​ര​ളി, വാ​സു പ്ര​ദീ​പ്, കെ.​എ. ഹാ​രി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.