പ​യ്യ​മ്പ​ള്ളി​യി​ല്‍ എ​സ്പി കാഡ​റ്റി​നു നി​ര്‍​മി​ച്ച വീ​ടിന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്ന്
Saturday, February 22, 2020 12:09 AM IST
ക​ല്‍​പ്പ​റ്റ: പ​യ്യ​മ്പ​ള്ളി സെ​ന്റ് കാ​ത​റൈ​ന്‍​സ് സ്‌​കൂ​ളി​ലെ നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ എ​സ്പി കേ​ഡ​റ്റി​നാ​യി ജി​ല്ലാ എ​സ്പി​സി യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്നു​ച്ച​യ്ക്കു 12നു ​ദ​ക്ഷി​ണ മേ​ഖ​ല ഡി​ഐ​ജി കെ. ​സേ​തു​രാ​മ​ന്‍ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ഇ​ള​ങ്കോ മു​ഖ്യാ​തി​ഥി​യാ​കും.

പ​യ്യ​മ്പ​ള്ളി​ക്കു സ​മീ​പം ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്കു വാ​ങ്ങി​യ അ​ഞ്ചു സെ​ന്റ് ഭൂ​മി​യി​ല്‍ ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ച​തെ​ന്നു എ​സ്പി​സി അ​സി​സ്റ്റ​ന്റ് ഡി​സ്ട്രി​ക്ട് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എം.​സി. സോ​മ​ന്‍ പ​റ​ഞ്ഞു. സ്ഥ​ലം വാ​ങ്ങി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള പ​ണം ജി​ല്ല​യി​ലെ എ​സ്പി​സി യൂ​ണി​റ്റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ടു​പ​ണി​ക്കു​ള്ള തു​ക കൂ​ട​ത്താ​യി സ്‌​കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റും വി​ദ്യാ​ല​യ​ത്തി​ലെ ഒ​ര​ധ്യാ​പ​ക​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന​യും സ​മാ​ഹ​രി​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.

പു​റ​മ്പോ​ക്കി​ലെ താ​ത്കാ​ലി​ക ഷെ​ഡി​ലാ​ണ് വീ​ടി​ന്റെ ഗു​ണ​ഭോ​ക്താ​വാ​യ കേ​ഡ​റ്റും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തു കൂ​ട​ത്താ​യി​യി​ല്‍​നി​ന്നെ​ത്തി​യ അ​ധ്യാ​പ​ക​നു​ള്‍​പ്പെ​ടു​ന്ന സം​ഘം കേ​ഡ​റ്റി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും ദു​ര​വ​സ്ഥ നേ​രി​ല്‍​ക്ക​ണ്ടു. സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ല്‍ വീ​ടു നി​ര്‍​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ തു​ക ന​ല്‍​കാ​മെ​ന്നു എ​സ്പി​സി ജി​ല്ലാ യൂ​ണി​റ്റി​നു വാ​ഗ്ദാ​നം ചെ​യ്തു. തു​ട​ര്‍​ന്നു ന​ട​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കേ​ഡ​റ്റി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും ഭ​വ​ന​സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. ഡി​സം​ബ​ര്‍ 19നു ​മാ​ന​ന്ത​വാ​ടി എ​എ​സ്പി വൈ​ഭ​വ് സ​ക്സേ​ന​യാ​ണ് വീ​ടി​ന്റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. ര​ണ്ടു​മാ​സം​കൊ​ണ്ടാ​ണ് പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.