യു​ഡി​എ​ഫി​ന്‍റേത് ജ​ന​വ​ഞ്ച​ന​യെ​ന്നു ബി​ജെ​പി
Saturday, February 22, 2020 12:12 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​ഡി​എ​ഫ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത് ജ​ന​വ​ഞ്ച​ന​യാ​ണെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്റ് സ​ജി ശ​ങ്ക​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചു.
സ​ര്‍​വ​ക​ക്ഷി ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ഡി​സി​സി പ്ര​സി​ഡ​ന്റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​ക്കു രൂ​പം ന​ല്‍​കി​യ​ത്. മു​സ്‌​ലിം ലീ​ഗി​ന് ഭാ​ര​വാ​ഹി​ത്വം ഇ​ല്ലെ​ന്ന ഒ​റ്റ​ക്ക​ര​ണ​ത്താ​ലാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്.
കേ​ന്ദ്ര​ത്തി​ലും കേ​ര​ള​ത്തി​ലും ക​ര്‍​ണാ​ട​ക​യി​ലും ഒ​രേ സ​മ​യം ഭ​ര​ണ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്കു​ന്ന​തി​നു കോ​ണ്‍​ഗ്ര​സ് ചെ​റു​വി​ര​ല്‍ അ​ന​ക്കി​യി​ല്ല. എ​ന്നി​രി​ക്കെ​യാ​ണ് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം യാ​ത്രാ​നി​രോ​ധ​ന​ത്തി​ന്റെ പേ​രി​ല്‍ ബി​ജെ​പി​യെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടു​ള്ള യു​ഡി​എ​ഫി​ന്റെ രാ​ഷ്ട്രീ​യ​നാ​ട​കം ജ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ​നേ​ട്ട​ങ്ങ​ള്‍​ക്കു​പ​രി ജ​ന​താ​ത്പ​ര്യ​ത്തി​നാ​ണ് ബി​ജെ​പി മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​തെ​ന്നും സ​ജി ശ​ങ്ക​ര്‍ പ​റ​ഞ്ഞു.