മ​ണ്ണി​ട്ടു നി​ക​ത്തി​യ നീ​ർ​ച്ചാ​ലു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Saturday, February 22, 2020 10:49 PM IST
പു​ൽ​പ്പ​ള്ളി:​ഇ​രു​ളം പെ​ട്രാ​ൾ പ​ന്പി​ന് മു​ൻ​വ​ശ​ത്തു സ്വ​കാ​ര്യ​ഭൂ​മി​യി​ൽ മ​ണ്ണി​ട്ടു നി​ക​ത്തി​യ നീ​ർ​ച്ചാ​ലു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു ജ​ന​താ​ദ​ൾ-​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ എ.​ജെ. കു​ര്യ​ൻ, ടി.​കെ. അ​രു​ണ്‍, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​നെ​ന്ന വ്യാ​ജേ​ന​യാ​ണ് നീ​ർ​ച്ചാ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ലം നി​ക​ത്തി​യ​ത്. സ്ഥ​ല​ത്തെ മ​ര​ങ്ങ​ളും മു​റി​ച്ചു​മാ​റ്റി. റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ കു​ന്നു​ക​ൾ ഇ​ടി​ച്ചാ​ണ് ഭൂ​മി നി​ര​പ്പാ​ക്കി​യ​ത്. നി​ക​ത്തി​യ സ്ഥ​ലം പ്ലോ​ട്ടു​ക​ളാ​ക്കി വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​താ​യും ജ​ന​താ​ദ​ൾ-​എ​സ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.