കൊ​മ്പു​കോ​ര്‍​ത്ത് ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി എം​എ​ല്‍​എ​മാ​ര്‍
Sunday, February 23, 2020 11:52 PM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബ​ത്തേ​രി എം​എ​ല്‍​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ സി.​കെ. ശ​ശീ​ന്ദ്ര​നും കൊ​മ്പു​കോ​ര്‍​ക്കു​ന്നു. രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ക്കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബ​ദ​ല്‍​പാ​ത നി​ര്‍​ദേ​ശം ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്റു​മാ​യ ബ​ത്തേ​രി എം​എ​ല്‍​എ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു ക​ത്തു ന​ല്‍​കി​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​എം മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ക​ല്‍​പ്പ​റ്റ എം​എ​ല്‍​എ. എ​ന്നാ​ല്‍ ബ​ദ​ല്‍​പാ​ത നി​ര്‍​ദേ​ശം സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ര്‍​ക്കും ക​ത്തു ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​വ​കാ​ശ​പ്പെ​ടു​ന്നു.
രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ക്കേ​സ് പ​രി​ഗ​ണി​ക്ക​വെ ക​ര്‍​ണാ​ട​ക​യെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മൈ​സൂ​രു-​ഗോ​ണി​ക്കു​പ്പ-​കു​ട്ട-​മാ​ന​ന്ത​വാ​ടി ബ​ദ​ല്‍ റോ​ഡ് ദേ​ശീ​യ​പാ​ത​യാ​ക്കു​ന്ന​തു പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി കേ​ന്ദ്ര റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ആ​ന്‍​ഡ് ഹൈ​വേ​സ് മ​ന്ത്രാ​ല​യ​ത്തോ​ടും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും 2019 ഓ​ഗ​സ്റ്റി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ബ​ത്തേ​രി​യി​ല്‍ സ​ര്‍​വ​ക​ക്ഷി ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു പ്ര​ക്ഷോ​ഭം തു​ട​ങ്ങി. സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ടു​ത്തി​ടെ രാ​ജി​വ​ച്ചു. ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന ജ​ന​വ​ഞ്ച​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​തെ​ന്നാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. വൈ​കാ​തെ യു​ഡി​എ​ഫ് മു​ന്‍​കൈ​യെ​ടു​ത്ത് മ​റ്റൊ​രു ആ​ക്ഷ​ന്‍ ക​മ്മി​റ്റി​ക്കും രൂ​പം ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നു ആ​രം​ഭി​ച്ച എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് പോ​രാ​ണ് എം​എ​ല്‍​എ​മാ​ര്‍ ത​മ്മി​ലു​ള്ള കൊ​മ്പു​വി​ളി​യാ​യി പ​രി​ണ​മി​ച്ച​ത്.
ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ല്‍ ഇ​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് വ​യ​നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ പൊ​തു​വെ. എ​ന്നി​രി​ക്കെ ബ​ദ​ല്‍​പാ​ത നി​ര്‍​ദേ​ശം സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു ബ​ത്തേ​രി എം​എ​ല്‍​എ ക​ത്തു​ന​ല്‍​കി​യ​തു അ​നു​ചി​ത​വും വ​യ​നാ​ട്ടു​കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യു​മാ​ണെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പ​റ​യു​ന്നു. ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ഡീ​ഷ​ണ​ല്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബ​ദ​ല്‍​പാ​ത നി​ര്‍​ദേ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ബ​ദ​ല്‍​പാ​ത നി​ര്‍​ദേ​ശം സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഉ​ള്‍​പ്പ​ടു​ത്തു​ന്ന​തി​നു താ​ന്‍ ക​ത്തു​ന​ല്‍​കി​യെ​ന്നു ആ​രോ​പി​ക്കു​ന്ന​വ​ര്‍ അ​ക്കാ​ര്യം തെ​ളി​യി​ക്ക​ണ​മെ​ന്ന വെ​ല്ലു​വി​ളി ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ല്‍ ഇ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​നാ​യി​രി​ക്കെ സ്വീ​ക​രി​ച്ച​ത്. രാ​ജി​വ​ച്ച​ശേ​ഷ​വും നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല. ജ​ന​ങ്ങ​ളെ ര​ണ്ടു​ത​ട്ടി​ലാ​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു അ​ഭി​ഭാ​ഷ​ക സം​ഘം സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സ​ത്യ​വാ​ങ്മൂ​ല​മ​ല്ല കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​തെ​ന്നും ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു.
ദേ​ശീ​യ​പാ​ത 766ല്‍ ​ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​തം പ​രി​ധി​യി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം രാ​വും പ​ക​ലും നി​രോ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ പ​ക​രം സം​വി​ധാ​നം എ​ന്ന നി​ല​യി​ല്‍ വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ര്‍​ഗി- ബേ​ഗൂ​ര്‍ ബൈ​പാ​സ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​യ​നാ​ട് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്, ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ കൗ​ണ്‍​സി​ല്‍, നീ​ല​ഗി​രി-​വ​യ​നാ​ട് എ​ന്‍​എ​ച്ച് ആ​ന്‍​ഡ് റ​യി​ല്‍​വേ ആ​ക്ഷ​ന്‍ ക​മ്മി​റ്റി എ​ന്നി​വ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചു ഗ​താ​ഗ​ത മ​ന്ത്രി​ക്കു ബ​ത്തേ​രി എം​എ​ല്‍​എ ക​ത്തു ന​ല്‍​കി​യെ​ന്നും മ​റി​ച്ചു​ള്ള വാ​ദം ശ​രി​യ​ല്ലെ​ന്നു​മാ​ണ് എ​ല്‍​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം.