അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളില്ല: ദു​രി​തം പേ​റി മൂ​വ​ട്ടി കോ​ള​നി​ക്കാ​ര്‍
Sunday, February 23, 2020 11:52 PM IST
വൈ​ത്തി​രി: ശു​ദ്ധ​ജ​ല​വും മ​തി​യാ​യ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത മു​വ​ട്ടി കോ​ള​നി​ക്കാ​ര്‍ ദു​രി​തം പേ​റു​ന്നു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന മു​വ​ട്ടി കോ​ള​നി​വാ​സി​ക​ളാ​ണ് കോ​ള​നി​യി​ല്‍ എ​ത്തു​വ​ര്‍​ക്ക് മു​മ്പി​ല്‍ ദു​രി​ത​ങ്ങ​ളും സ​ങ്ക​ട ക​ഥ​ക​ളും പ​ങ്കു​വെ​ക്കു​ന്ന​ത്. പ​ണി​യ വി​ഭാ​ഗ​ങ്ങ​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ല്‍ 17 വീ​ടു​ക​ളി​ലാ​യി 34 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.
ക​ല്‍​പ്പ​റ്റ ന​ഗ​ര​സ​ഭ പൊ​ഴു​ത​ന വെ​ങ്ങ​പ്പ​ള്ളി എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളോ​ട് അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മൂ​വ​ട്ടി കോ​ള​നി പ്ര​ദേ​ശം മ​റ്റു ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്നും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ്. കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ​ച്ച് കു​ടും​ബ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യെ​ങ്കി​ലും ഇ​ത് പാ​ലി​ച്ചി​ല്ല. ഇ​തി​ന് പു​റ​മെ വി​ക​സ​ന കാ​ര്യ​ത്തി​ലും കോ​ള​നി​യോ​ട് ക​ടു​ത്ത വി​വേ​ച​നം കാ​ണി​ക്കു​ന്ന​താ​യും കോ​ള​നി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.
25 സെ​ന്റി​ല്‍ നി​ന്നു​തി​രി​യാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത കോ​ള​നി​യി​ല്‍ ര​ണ്ടു സെ​ന്റി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന മി​ക്ക വീ​ടു​ക​ളും കാ​ല​ങ്ങ​ളാ​യി ത​ക​ര്‍​ച്ച ഭീ​ഷ​ണി​യി​ലാ​ണ്. മ​ഴ പെ​യ്താ​ല്‍ ചോ​രു​ന്ന എ​താ​നും ചി​ല വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ചോ​ര്‍​ച്ച ത​ട​യു​ന്ന​തി​നാ​യി കോ​ണ്‍​ഗ്രീ​റ്റ് ഷീ​റ്റു​ക​ള്‍ മ​റ​ച്ചു​ള്ള അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി​യ​ത​ല്ലാ​തെ പു​തി​യ വീ​ടു​ക​ള്‍ ല​ഭി​ച്ച​വ​ര്‍ കു​റ​വാ​ണ്. ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ള്‍​ക്കും ക​ക്കൂ​സു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ള​ട​ങ്ങു​ന്ന​വ​ര്‍ തൊ​ട്ട​ടു​ത്ത പ​റ​മ്പു​ക​ളെ ആ​ശ്ര​യി​ക്ക​ണം.
ഓ​ട​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ മ​ഴ​വെ​ള്ള​ത്തി​ന് പു​റ​മെ തൊ​ഴു​ത്തി​ലെ മൂ​ത്ര​വും ചാ​ണ​ക​വും കെ​ട്ടി​നി​ന്ന് കോ​ള​നി പ​രി​സ​രം മ​ലി​ന​മാ​യി​രി​ക്കു​ക​യാ​ണ്. മു​വ​ട്ടി കോ​ള​നി പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും കോ​ള​നി​യി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പു​ഴ​മു​ടി വ​ഴി​യാ​ണ്.
കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ന​ട​ത്തി​യ​ങ്കി​ലും നി​ല​വി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.