രാ​ഷ്‌ട്രര​ക്ഷാ മാ​ര്‍​ച്ച് ആ​റാം ദി​ന​ത്തി​ലേ​ക്ക്
Sunday, February 23, 2020 11:53 PM IST
പ​ന​മ​രം: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ളു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​നു​മെ​തി​രേ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ന​യി​ക്കു​ന്ന രാ​ഷ്‌ട്രര​ക്ഷാ മാ​ര്‍​ച്ച് ഇ​ന്ന് ആ​റാം​ദി​വ​സ​ത്തി​ലേ​ക്ക്. മാ​ര്‍​ച്ചി​ന്‍റെ അ​ഞ്ചാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് പ​ന​മ​ര​ത്ത് നി​ന്ന് കെ​പി​സി​സി അം​ഗം കെ.​എ​ല്‍. പൗ​ലോ​സ് ജാ​ഥ ക്യാ​പ്റ്റ​നാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​ക്ക് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ചു​കു​ന്ന്, അ​ഞ്ചാം​മൈ​ല്‍, ദ്വാ​ര​ക, ത​രു​വ​ണ എ​ന്നീ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച യാ​ത്ര വെ​ള്ള​മു​ണ്ട​യി​ല്‍ സ​മാ​പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി അ​രി​ഞ്ചേ​ര്‍​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കു​ന്നി​യി​ല്‍ അ​സീ​സ്, സി​എം​പി നേ​താ​വ് ദൂ​പേ​ഷ്, വി.​എ. മ​ജീ​ദ്, ടി.​ജെ. ഐ​സ​ക്ക്, ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍, എം.​ജി. ബി​ജു, കെ.​ഇ. വി​ന​യ​ന്‍, പ്ര​ദീ​പ് മാ​സ്റ്റ​ര്‍, എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍, ആ​ര്‍.​പി. ശി​വ​ദാ​സ്, എ​ട​ക്ക​ല്‍ മോ​ഹ​ന​ന്‍, ബി​നു തോ​മ​സ്, നി​സി അ​ഹ​മ്മ​ദ്, പി.​വി. ജോ​ര്‍​ജ്, മം​ഗ​ല​ശേ​രി മാ​ധ​വ​ന്‍, എ​ക്ക​ണ്ടി മൊ​യ്തു​ട്ടി, ന​ജീ​ബ് ക​ര​ണി, ജ​ഷീ​ര്‍ പ​ള്ളി​വ​യ​ല്‍, അ​മ​ല്‍​ജോ​യി, സം​ഷാ​ദ് മ​ര​ക്കാ​ര്‍, ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.