കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് ഭ​യ​ന്നോ​ടി വീ​ണ് പ​രി​ക്കേ​റ്റു
Monday, February 24, 2020 12:08 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ജോ​ലി​സ്ഥ​ല​ത്ത് നി​ന്ന് കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ വീ​ണ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. തൂ​ത​ര്‍​മ​ട്ടം സ്വ​ദേ​ശി മു​ത്ത​മ്മാ​ള്‍ (45) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കു​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കെ​ര​ടാ​ലീ​സ് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സ​മീ​പ​ത്തെ വ​ന​ത്തി​ല്‍ നി​ന്നാ​ണ് കാ​ട്ടു​പോ​ത്ത് എ​സ്റ്റേ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

റോ​ഡ് ഉ​ദ്ഘാ​ട​നം

വ​ടു​വ​ൻ​ചാ​ൽ: നെ​ടു​ങ്ക​ര​ണ-​മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം റോ​ഡ് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ൻ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യ​ഹി​യാ​ഖാ​ൻ ത​ല​ക്ക​ൽ,എ.​കെ. സ​ലിം, പി.​കെ. മൊ​യ്തീ​ൻ​കു​ട്ടി, പി.​ടി. അ​സീ​സ്, പി.​ആ​ർ. ബാ​ല​ൻ, യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഗ്ലാ​സ​ണ്‍, ല​ത്തീ​ഫ് നെ​ടു​ങ്ക​ര​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.