ടെ​യ്‌ലറിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​നം
Monday, February 24, 2020 12:08 AM IST
ക​ല്‍​പ്പ​റ്റ: ക​ണ്ണൂ​ര്‍ റു​ഡ്‌​സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ടെ​യ്‌​ല​റിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്ന ഒ​രു മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​യും മാ​ഹി​യി​ലേ​യും 18 നും 45 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​തി​ക​ള്‍ പേ​ര്, വ​യ​സ്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ കാ​ണി​ച്ച്് ഡ​യ​റ​ക്ട​ര്‍ , റു​ഡ്‌​സെ​റ് ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട്, പി​ഒ. കാ​ഞ്ഞി​ര​ങ്ങാ​ട്, ക​ണ്ണൂ​ര്‍ 670142 എ​ന്ന വി​ലാ​സ​ത്തി​ല്‍ മാ​ര്‍​ച്ച് 10നു ​മു​മ്പു അ​പേ​ക്ഷി​ക്ക​ണം.
ബി​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും താ​മ​സി​ച്ചു​പ​ഠി​ക്കാ​ന്‍ താ​ല്‍​പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0460 2226573, 9496611644.

പൂ​ര്‍​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി

താ​മ​ര​ശേ​രി: പ​ന​ക്കോ​ട് ജെ​ഐ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ന്‍റെ ദ​ശ​വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി​പൂ​ര്‍​വ്വ വി​ദ്യാ​ർഥി സം​ഗ​മം ന​ട​ത്തി.​സ്‌​കൂ​ള്‍ വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ.​അ​ബ്ദു​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്‌​കൂ​ള്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​ടി.​സ​ലിം, മാ​നേ​ജ​ര്‍ വി.​ടി.​അ​ബ്ദു​റ​ഹി​മാ​ന്‍ , പി​ടി​എ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് വാ​വാ​ട്, വി.​ടി. ഹൈ​ദ​റ​ലി, കെ.​പി.​അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, പ്രി​ന്‍​സി​പ്പാ​ല്‍ ടി.​അ​ഷ്‌​റ​ഫ്, പ്ര​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.