മാ​ന​ന്ത​വാ​ടി മേ​ഖ​ല അ​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തി
Tuesday, February 25, 2020 12:14 AM IST
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ന്‍ സ​ണ്‍​ഡേ സ്‌​കൂ​ള്‍ മാ​ന​ന്ത​വാ​ടി മേ​ഖ​ല അ​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തി. സ​ണ്‍​ഡേ സ്കൂ​ള്‍ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം.​വൈ. ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​പി.​സി. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 25 വ​ര്‍​ഷം പൂ​ര്‍​ത്തീ​ക​രി​ച്ച അ​ധ്യാ​പ​ക​രെ​യും മി​ക​ച്ച സ​ണ്‍​ഡേ സ്‌​കൂ​ളാ​യി തെ​ര​ഞ്ഞെടു​ത്ത മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ര്‍​ജ് സ​ണ്‍​ഡേ സ്‌​കൂ​ളി​നെ​യും ആ​ദ​രി​ച്ചു.
100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ​ണ്‍​ണ്ടേ​സ്‌​കൂ​ളു​ക​ള്‍, റാ​ങ്ക് ജേ​താ​ക്ക​ള്‍ എ​ന്നി​വ​രെ​ അ​നു​മോ​ദി​ച്ചു.
ഫാ.​ഡോ. ജേ​ക്ക​ബ് മീ​ഖാ​യേ​ല്‍ പു​ല്യാ​ട്ടേ​ല്‍, ഫാ. ​പി.​സി. പൗ​ലോ​സ്, ഫാ. ​ഷി​നു പാ​റ​ക്ക​ല്‍, ഫാ. ​ഷി​ന്‍​സ​ണ്‍ മ​ത്തോ​ക്കി​ല്‍, ഫാ. ​എ​ല്‍​ദോ വ​ട്ട​മ​റ്റ​ത്തി​ല്‍, ഫാ. ​അ​നൂ​പ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​ണ്‍ ബേ​ബി, സെ​ക്ര​ട്ട​റി ടി.​വി. സു​നി​ല്‍, കെ.​എം. ഷി​നോ​ജ്, പി.​കെ. ഷി​ജു, കെ.​എ​സ്. സാ​ലു, എ​ബി​ന്‍ പി. ​ഏ​ലി​യാ​സ്, പി.​വി. സ​ക്ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​എം. പൗ​ലോ​സ് , എം.​എം. പൗ​ലോ​സ്, സ​ജി കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
അ​ടു​ത്ത മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്കു​ള്ള മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യി എ​ബി​ന്‍ പി. ​ഏ​ലി​യാ​സ് (ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ), നി​ഖി​ല്‍ പീ​റ്റ​ര്‍ (സെ​ക്ര​ട്ട​റി), ടി.​വി. സു​നി​ല്‍ (അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ), ജോ​ണ്‍ ബേ​ബി (അ​ധ്യാ​പ​ക പ്ര​തി​നി​ധി), കെ.​എം. ഷി​നോ​ജ് (ജ്യോ​തി​ര്‍​ഗ​മ​യ പ​ദ്ധ​തി കോഒാര്‌​ഡി​നേ​റ്റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.