കു​ന്നി​ടി​ച്ച് ഭൂ​മി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: ഡി​വൈ​എ​ഫ്‌​ഐ
Tuesday, February 25, 2020 12:17 AM IST
പു​ല്‍​പ്പ​ള്ളി: ബ​ത്തേ​രി-​പു​ല്‍​പ്പ​ള്ളി റോ​ഡ​രി​കി​ല്‍ ഇ​രു​ള​ത്ത് ആ​ശു​പ​ത്രി നി​ര്‍​മി​ക്കാ​നെ​ന്ന വ്യാ​ജേ​ന കു​ന്നി​ടി​ച്ച് നി​ര​ത്തു​ക​യും ഭൂ​മി മു​റി​ച്ച് വി​ല്‍​ക്കു​ക​യും ആ​ണെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ പു​ല്‍​പ്പ​ള്ളി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പാ​രി​സ്ഥി​തി​ക ആ​ഘാ​തം സം​ഭ​വി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വി​ടെ മ​ണ്ണി​ട്ടു നി​ക​ത്തി​യ​ത്. ഈ ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന അ​ന​വ​ധി വൃ​ക്ഷ​ങ്ങ​ളും മു​റി​ച്ചു മാ​റ്റി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി നി​ര്‍​മി​ക്കു​ന്ന​തി​നാ​യി നി​ക​ത്തി​യ​താ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് ആ​ശു​പ​ത്രി​യു​ടെ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​നെ ഉ​ണ്ടാ​കാ​ത്തി​രി​ക്കു​ന്ന​തി​നാ​ണ് സ്ഥ​ല​ത്ത് ആ​ശു​പ​ത്രി​യു​ടെ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത് .മ​ഴ തു​ട​ങ്ങു​ന്ന​തോ​ടെ എ​ട്ട​ടി ഉ​യ​ര​ത്തി​ല്‍ മ​ണ്ണി​ട്ടു നി​ക​ത്തി​യ സ്ഥ​ല​ത്ത് നി​ന്നും മ​ണ്ണ് ഒ​ലി​ച്ചി​റ​ങ്ങു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍.
റോ​ഡ​രി​കി​ലു​ള്ള സ്ഥ​ല​മാ​യി​ട്ടും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കും. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി കു​റ്റ​ക്കാ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കു​മെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​രിച്ചില്ലെങ്കില്‌ ശ​ക്ത​മാ​യ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ അറിയിച്ചു.
ബൈ​ജു ന​മ്പി​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​ത് കെ. ​ഗോ​പാ​ല്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.