സ്വ​യം സു​ര​ക്ഷ​ാ പ​രി​ശീ​ല​ന​വുമായി പ​ള്‍​സ് എ​മ​ര്‍​ജ​ന്‍​സി ടീം ​കേ​ര​ള
Tuesday, February 25, 2020 12:17 AM IST
ക​ല്‍​പ്പ​റ്റ: ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ല്‍ സ്വ​യം സു​ര​ക്ഷ​യൊ​രു​ക്കി ജീ​വി​തര​ക്ഷ​യേ​കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​ന​വു​മാ​യി പ​ള്‍​സ് എ​മ​ര്‍​ജ​ന്‍​സി ടീം ​കേ​ര​ള. സ്വ​യം സു​ര​ക്ഷ​യൊ​രു​ക്കി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ജീ​വി​ത സു​ര​ക്ഷ​യേ​കു​ക​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍, അ​പ​ക​ട ദു​ര​ന്ത​ങ്ങ​ള്‍, മ​നു​ഷ്യ​നി​ര്‍​മി​ത ദു​ര​ന്ത​ങ്ങ​ള്‍, അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന അ​വ​സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​ന​സും ശ​രീ​ര​വും ക​രു​ത്തു​റ്റ​താ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തി​രി​ച്ച​റി​വ് 2020 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഫി​സി​ക്ക​ല്‍ ട്രെ​യി​നിം​ഗും സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​വും ന​ട​ത്തി​യ​ത്.
ചു​ണ്ട വ​ട്ട​ക്കു​ണ്ട് ഐ​നി​മ​ട്ടം ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും മോ​ട്ടി​വേ​ഷ​ന്‍ ട്രെ​യ്‌​ന​റു​മാ​യ ആ​ശാ​പോ​ള്‍ നി​ര്‍​വ​ഹി​ച്ചു. പ​ള്‍​സ് എ​മ​ര്‍​ജ​ന്‍​സി ടീം ​പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് ബ​ഷീ​ര്‍ മേ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഐ​ഡി കാ​ര്‍​ഡ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം ക​ല്‍​പ്പ​റ്റ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റും മു​ഖ്യാ​ധി​തി​യു​മാ​യ അ​ബ്ബാ​സ​ലി നി​ര്‍​വ​ഹി​ച്ചു.
ഫി​സി​ക്ക​ല്‍ ട്രെ​യ്‌​ന​ര്‍ ആ​ന​ന്ദ​ന്‍ പാ​ല​പ്പ​റ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ം ന​ല്‍​കി​യ​ത്.
പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള യൂ​ണി​ഫോം വി​ത​ര​ണോ​ദ്ഘാ​ട​നം വൈ​ത്തി​രി വാ​ര്‍​ഡ് അംഗം ഷൈ​നി നി​ര്‍​വ​ഹി​ച്ചു. ക​ല്‍​പ്പ​റ്റ സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ​മാ​രാ​യ അ​ബ്ബാ​സ്, അ​ഖി​ല്‍, പ​ള്‍​സ് എ​മ​ര്‍​ജ​ന്‍​സി ടീം ​സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി സ​ലീം ക​ല്‍​പ്പ​റ്റ, ബു​ഷ​ര്‍ പി​ണ​ങ്ങോ​ട്, ലി​ജേ​ഷ്, പ്ര​കാ​ശ് പ്രാ​സ്‌​കോ, ഗ​ഫൂ​ര്‍ ചേ​രം​ബാ​ടി, ഷാ​ന​വാ​സ് മേ​പ്പാ​ടി, അ​ന്‍​വ​ര്‍ ചു​ളു​ക്ക, സ​ക്കീ​ര്‍ ചു​ണ്ടേ​ല്‍, ഷെ​മീ​ര്‍ ചു​ണ്ടേ​ല്‍, ഷ​രീ​ഫ് മീ​ന​ങ്ങാ​ടി, ഷൗ​ക്ക​ത്ത് റാ​ട്ട​ക്കൊ​ല്ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.