ക​ബ​നിന​ദി നി​റഞ്ഞൊ​ഴു​കു​മ്പോ​ഴും കൃ​ഷി​യി​റ​ക്കാ​നാ​വാ​തെ...
Tuesday, February 25, 2020 12:17 AM IST
പു​ല്‍​പ്പ​ള്ളി: ക​ബ​നി ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​മ്പോ​ഴും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യ​ലു​ക​ളി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ പു​ഞ്ച​കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യാ​തെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍.

കൊ​ള​വ​ള്ളി മു​ത​ല്‍ കൃ​ഗ​ന്നൂ​ര്‍ വ​രെ​യു​ള്ള പാ​ട​ത്തെ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് പാ​ട​ത്തോ​ട് തൊട്ടുചേ​ര്‍​ന്ന പു​ഴ​യി​ല്‍ വെ​ള്ളം ഉ​ണ്ടാ​യി​ട്ടും പോ​ലും കൃ​ഷി​യി​റ​ക്കാ​ന്‍ ആ​വാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വേ​ന​ല്‍ രൂ​ക്ഷ​മാ​യി​ട്ടു പോ​ലും ക​ബ​നി പു​ഴ​യി​ലും ക​ന്നാ​രം പു​ഴ​യി​ലും വെ​ള്ളം ഏ​റെ​യു​ണ്ടാ​യി​ട്ടും അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം.

ക​ബ​നി പു​ഴ​യ്ക്ക അ​ക്ക​രെ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ ജ​ല​സേ​ച​നം ഒ​രു​ക്കി കൃ​ഷി ചെ​യ്യു​മ്പോ​ഴാ​ണ് കൊ​ള​വ​ള്ളി, കൃ​ഗ​ന്നൂ​ര്‍, മ​ര​ക്ക​ട​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ പാ​ട​ങ്ങ​ള്‍ വ​ര​ണ്ടു​ണ​ങ്ങി കി​ട​ക്കു​ന്ന​ത്.

നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ജ​ല​സേ​ച​ന സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.