ബാ​ഗ് നി​ര്‍​മാ​ണ പ​രി​ശീ​ല​നം
Tuesday, February 25, 2020 12:17 AM IST
ക​ല്‍​പ്പ​റ്റ: എ​സ്ബി​ഐ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ല്‍ പ​രീ​ശീ​ല​ന കേ​ന്ദ്രം, അ​സാ​പ് വ​യ​നാ​ട്, ജി​ല്ലാ സ്‌​കി​ല്ലിം​ഗ് ക​മ്മി​റ്റി എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന സൗ​ജ​ന്യ ബാ​ഗ് നി​ര്‍​മാ​ണ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ര്‍​വ​ഹി​ച്ചു.
പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 18 നും 45 ​നും മ​ധ്യേ പ്രാ​യ​മു​ള്ള യു​വ​തി യു​വാ​ക്ക​ള്‍​ക്കാ​ണ് 13 ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പു​ത്തൂ​ര്‍​വ​യ​ല്‍ എ​സ്ബി​ഐ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് 30 പേ​ര​ട​ങ്ങു​ന്ന ബാ​ച്ചി​നു​ള​ള പ​രി​ശീ​ല​നം. പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ കണ്ടെത്താൻ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് യാ​ത്ര​പ്പ​ടി ന​ല്‍​കു​നു​ണ്ട്.
ച​ട​ങ്ങി​ല്‍ എ​സ്ബി​ഐ ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ല്‍ പ​രീ​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ സ​ജ്ഞീ​വ് നാ​യി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​ടി. ജം​ഷീ​ദ്, അ​സാ​പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​റും ജി​ല്ലാ സ്‌​കി​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ കൃ​ഷ്ണ​ന്‍ കോ​ളി​യോ​ട്ട്, അ​സാ​പ് സി​എ​സ്പി ഡ​യാ​ന ത​ങ്ക​ച്ച​ന്‍, ഐ​ടി​ഡി​പി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ വി.​പി. അ​ക്ബ​ര്‍ അ​ലി, ആ​ര്‍​സെ​റ്റി ഫാ​ക്ക​ല്‍​റ്റി ആ​ല്‍​ബി​ന്‍ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.