രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​തു സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​നു സ​മാ​ന​മാ​യ പ്ര​ക്ഷോ​ഭം:​ സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ നി​യ​മ വി​ഷ​യ​ത്തി​ൽ രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​തു സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​നു സ​മാ​ന​മാ​യ പ്ര​ക്ഷോ​ഭ​മാ​ണെ​ന്നു സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി. ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​പ​ര​മാ​യി രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ക​യാ​ണ് കേ​ന്ദ്ര ഭ​ര​ണ​കൂ​ടം.
സം​ഘ​പ​രി​വാ​ർ ഹി​ന്ദു​മ​ത​ത്തി​ന്‍റെ ഘാ​ത​ക​രാ​ണ്. സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ​നി​ന്നു ഗാ​ന്ധി​വ​ധ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ നീ​ക്കം​ചെ​യ്ത​തി​ന്‍റെ ര​ഹ​സ്യം ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ ബോ​ധ്യ​പ്പെ​ടു​ക​യാ​ണ്. ഫോ​ട്ടോ ക​ണ്ട് ട്രം​പ് ഗാ​ന്ധി​വ​ധ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ചാ​ൽ ആ​ർ​എ​സ്എ​സ് പ്ര​തി​സ്ഥാ​ന​ത്ത് നി​ൽ​ക്കേ​ണ്ടി​വ​രും. ഗാ​ന്ധി​ജി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് ഗു​ജ​റാ​ത്തി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​റി​ന്‍റെ നി​ല​പാ​ടു​ക​ൾ ഹി​റ്റ്ല​റു​ടെ​യും മു​സോ​ളി​നി​യു​ടെ​യും പോ​ലെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഡി. ​രാ​ജ​ൻ, എ.​പി. ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗ​ച്ചു. പി.​പി. ആ​ലി സ്വാ​ഗ​ത​വും വി. ​ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.