സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ർ, ഹാം​ലെ​റ്റ് ആ​ശ പ​ദ്ധ​തി​ക​ൾ ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്ക്
Wednesday, February 26, 2020 12:14 AM IST
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടി​ന്‍റെ ര​ണ്ടു നൂ​ത​ന പ​ദ്ധ​തി​ക​ൾ ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്ക്. സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ർ കേ​ഡ​റ്റ്, ഹാം​ലെ​റ്റ് ആ​ശ പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്വ​ത​ന്ത്ര സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ’സ്കോ​ച്ച്’ അ​വാ​ർ​ഡി​ന്‍റെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു. ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​മാ​യ സ്കോ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്കാ​രം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളോ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ്രാ​മ​വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളോ ന​ട​ത്തു​ന്ന വേ​റി​ട്ട സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കു​ക. ഇ​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് വി​ഭാ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടി​ന്‍റെ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ പാ​ന​ലി​ന് മു​ന്നി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷി​നെ ഡ​ൽ​ഹി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.
കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും വൈ​ദ്യ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ അ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 2016ൽ ​സ്റ്റു​ഡ​ന്‍റ് ഡോ​ക്ട​ർ കേ​ഡ​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കൂ​ട്ടു​കാ​രു​ടെ മാ​ന​സി​ക​ശാ​രീ​രി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ക, കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ക, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്തു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ ല​ക്ഷ്യ​ങ്ങ​ളാ​ണ്. പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ല​ട​ക്കം വി​ദ​ഗ്ധ പ​രി​ശീ​ല​നം കു​ട്ടി ഡോ​ക്ട​ർ​മാ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വൈ​ദ്യ​സ​ഹാ​യ​മോ കൗ​ണ്‍​സ​ലിം​ഗോ നി​യ​മ​സ​ഹാ​യ​മോ വേ​ണ​മെ​ങ്കി​ൽ അ​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 482 ഉം ​ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 600ഉം ​കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. മൂ​ന്നാം ഘ​ട്ട​ത്തി​ൽ 603 കു​ട്ടി ഡോ​ക്ട​ർ​മാ​രാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഗോ​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ മ​റി​ക​ട​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ നി​ന്ന് ത​ന്നെ ഒ​രു വ​നി​ത​യെ തെ​ര​ഞ്ഞെ​ടു​ത്ത് രോ​ഗ​സാം​ക്ര​മി​ക​ത, ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണം, ന​വ​ജാ​ത ശി​ശു പ​രി​പാ​ല​നം, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ഹാം​ലെ​റ്റ് ആ​ശ പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. തി​രു​നെ​ല്ലി, മേ​പ്പാ​ടി, പൂ​താ​ടി, നൂ​ൽ​പ്പു​ഴ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മു​ള്ള​ൻ​കൊ​ല്ലി, വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട്, പ​ന​മ​രം പു​ൽ​പ്പ​ള്ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കൂ​ടി പ​ദ്ധ​തി വ്യാ​പി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 241 ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ പ​ദ്ധ​തി​യി​ലൂ​ടെ ആ​രോ​ഗ്യ​പ​ര​മാ​യ ഉ​ന്ന​തി കൈ​വ​രി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ഹാം​ലെ​റ്റ് ആ​ശ പ​ദ്ധ​തി​യി​ലൂ​ടെ വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഹോം ​ഡെ​ലി​വ​റി​യു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​റ​യ്ക്കാ​നാ​യി. പൂ​ജ്യം മു​ത​ൽ അ​ഞ്ചു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ സ്റ്റാ​റ്റ​സ് ഉ​യ​ർ​ത്താ​നും ല​ഹ​രി​പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നും സാ​ധി​ച്ചു. പോ​ഷ​കാ​ഹാ​ര കു​റ​വ് മൂ​ല​മു​ണ്ടാ​കു​ന്ന അ​നീ​മി​യ, ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ യ​ഥാ​സ​മ​യം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​വാ​നും ഏ​ർ​ളി ര​ജി​സ്ട്രേ​ഷ​ൻ, എ​എ​ൻ​സി, ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ എ​ന്നി​വ ആ​ദി​വാ​സി അ​മ്മ​മാ​ർ​ക്ക് യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കാ​നും ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ള​നി​ക​ളി​ൽ 24 മ​ണി​ക്കൂ​റും സേ​വ​ന​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. അ​തേ ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട ആ​ളാ​യ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​രാ​വു​ക​യും ഗോ​ത്ര​ഭാ​ഷ സം​സാ​രി​ക്കു​ക വ​ഴി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​വു​ക​യും ചെ​യ്യു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക കോ​ള​നി​യി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന​തു​കൊ​ണ്ട് പ്രാ​ഥ​മി​ക സേ​വ​ന​ങ്ങ​ൾ കോ​ള​നി​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​നും ക​ഴി​യു​ന്നു. ഹാം​ലെ​റ്റ് ആ​ശ​മാ​ർ​ക്ക് പ്ര​തി​മാ​സം 7,000 രൂ​പ​യാ​ണ് ഓ​ണ​റേ​റി​യം.