മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
Friday, February 28, 2020 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് വീ​ടി​ന്‍റെ ജ​ന​ൽ​വ​ഴി സ്ത്രീ​യു​ടെ മൂ​ന്ന​ര​പ​വ​ൻ സ്വ​ർ​ണ​മാ​ല​യും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. നി​ര​വ​ധി ഭ​വ​ന​ഭേ​ദ കേ​സു​ക​ളി​ലും ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ ചേ​ല​ക്ക​ര സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹീ​മി (27) നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​സി .ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ ഐ.​ഗി​രീ​ഷ്കു​മാ​ർ, എ​സ്ഐ മ​ഞ്ജി​ത് ലാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ന​വം​ബ​ർ പ​ത്തി​നു രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​മു​ക​ളി​ലെ നി​ല​യി​ലേ​ക്കു അ​ടു​ത്ത വീ​ട്ടി​ൽ നി​ന്നെ​ടു​ത്ത കോ​ണി​വ​ച്ച് ക​യ​റി മു​റി​യു​ടെ ജ​ന​ൽ വ​ഴി​യാ​ണ് സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഷ​ണം പോ​യ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത അ​ബ്ദു​ൾ റ​ഹീ​മി​നെ സം​ഭ​വ ദി​വ​സം ഉ​ൾ​പ്പെ​ടെ അ​ങ്ങാ​ടി​പ്പു​റ​ത്ത് ക​ണ്ട​താ​യും വി​വ​രം ല​ഭി​ച്ചു. അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും മ​റ്റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ​കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ബ്ദു​ൾ റ​ഹീം കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
അ​ങ്ങാ​ടി​പ്പു​റ​ത്തെ മോ​ഷ​ണ​ക്കേ​സ് കൂ​ടാ​തെ കു​റ്റി​പ്പു​റം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഹി​മാ​ല​യ ബു​ള്ള​റ്റ് മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച് കൊ​ടൈ​ക്ക​നാ​ലി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.​
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ പേ​രി​ൽ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ൽ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ളും ഭ​വ​ന​ഭേ​ദ​ന​കേ​സു​ക​ളും പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് എ​ക്സൈ​സ് പി​ടി​കൂ​ടി​യ കേ​സും നി​ല​വി​ലു​ണ്ട് . കൂ​ട്ടു​പ്ര​തി അ​ങ്ങാ​ടി​പ്പു​റം തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി​യും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ഓ​ടു​പ​റ​ന്പ​ൻ അ​ജ്മ​ൽ മ​റ്റൊ​രു കേ​സി​ൽ​പെ​ട്ട് ജ​യി​ലി​ലാ​ണ്. അ​ജ്മ​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്നും മോ​ഷ്ടി​ച്ച സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ബൈ​ക്കു​ക​ളും​ക​ണ്ടെ​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി പി.​സി ഹ​രി​ദാ​സ് അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ, എ​സ്ഐ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി മു​ര​ളീ​ധ​ര​ൻ, സി.​എം.​അ​ബ്ദു​ൾ സ​ലീം, എ​ൻ.​ടി .കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ്കു​മാ​ർ, സ​ലീ​ന, വി​പി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.