നീ​ല​ഗി​രി​യി​ൽ 732 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, March 27, 2020 10:44 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​ർ​ക്കും കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ പ​റ​ഞ്ഞു. ഉൗ​ട്ടി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ജി​ല്ല​യി​ൽ 732 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
വി​ദേ​ശ​ത്ത് നി​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. ഇ​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര​ന്ത​രം പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന ഏ​ഴ് പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
ജി​ല്ല​യി​ൽ 191 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​വ​ശ്യ​മി​ല്ലാ​തെ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റു ചെ​യ്യും. നീ​ല​ഗി​രി​യി​ൽ അ​ണു​ന​ശീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ഗ​ർ​ഭി​ണി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കു​ന്നൂ​ർ ബ​സ്റ്റാ​ന്‍റി​ലും, ഉൗ​ട്ടി എ ​ടി സി ​മൈ​താ​നി​യി​ലും, കോ​ത്ത​ഗി​രി ഗാ​ന്ധി​മൈ​താ​നി​യി​ലും, ഗൂ​ഡ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ മൈ​താ​നി​യി​ലും താ​ത്ക്കാ​ലി​ക പ​ച്ച​ക്ക​റി ക​ട​ക​ൾ ആ​രം​ഭി​ച്ചു. പി​ക്ക​പ്പ് വാ​ഹ​ന​ങ്ങ​ളി​ൽ കു​ഗ്രാ​മ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.
അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ത​മി​ഴ്നാ​ട്ടി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ട​ണം. ഗൂ​ഡ​ല്ലൂ​ർ, ഉൗ​ട്ടി ഗ​വ. ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ചി​കി​ത്സാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ട​ക​ൾ​ക്ക് മു​ന്പി​ൽ കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം നി​ർ​ബ​ന്ധ​മാ​യും ഏ​ർ​പ്പെ​ടു​ത്ത​ണം. ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ത്ത ക​ട​ക​ൾ തു​റ​ന്ന് പ്ര​വൃ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
മു​തി​ർ​ന്ന​വ​രും, കു​ഞ്ഞു​ങ്ങ​ളും വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ 1077 ന​ന്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.