വ​യ​നാ​ടി​നു പു​റ​ത്തു ജോ​ലി​ക്കു പോ​യ​തി​ൽ 1,903 ആ​ദി​വാ​സി​ക​ൾ തി​രി​ച്ചെ​ത്തി
Sunday, March 29, 2020 10:34 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​നു പു​റ​ത്തു ജോ​ലി​ക്കു പോ​യ​തി​ൽ 1,903 ആ​ദി​വാ​സി​ക​ൾ ത​രി​ച്ചെ​ത്തി. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു കു​ടും​ബ​ശ്രീ മി​ഷ​നും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ഇ​ത്ര​യും പേ​ർ തി​രി​ച്ചെ​ത്തി​യ​താ​യി ക​ണ്ട​ത്.
ഇ​തി​ൽആ​റു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 590 പേ​ർ സം​സ്ഥാ​ന​ത്തെ ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും മ​റ്റു​ള്ള​വ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​താ​ണ്. സ​ർ​വേ ന​ട​ന്ന കോ​ള​നി​ക​ളി​ൽ​നി​ന്നു ജോ​ലി​ക്കു പോ​യ​തി​ൽ 730 പേ​ർ തി​രി​ച്ചെ​ത്താ​നു​ണ്ട്. ഇ​വ​രി​ൽ ഏ​റെ​യും ക​ർ​ണാ​ട​ക​യി​ലെ കു​ട​ക്, ഷി​മോ​ഗ, ചാ​മ​രാ​ജ്ന​ഗ​ർ ജി​ല്ല​ക​ളി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ, വൈ​ത്തി​രി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യാ​കാ​നു​ണ്ട്. തി​രി​ച്ചെ​ത്തി​യ​തി​ൽ 1,177 പേ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കി​യ പ​ട്ടി​ക​വ​ർ​ഗ ഹോ​സ്റ്റ​ലു​ക​ളി​ൽ 37 പേ​ർ ക​ഴി​യു​ന്നു​ണ്ട്. തി​രു​നെ​ല്ലി ആ​ശ്ര​മം സ്കൂ​ൾ, ന​ല്ലൂ​ർ​നാ​ട് എം​ആ​ർ​എ​സ്, ക​ണി​യാ​ന്പ​റ്റ എം​ആ​ർ​എ​സ്, നൂ​ൽ​പ്പു​ഴ ആ​ശ്ര​മം സ്കൂ​ൾ, പൂ​ക്കോ​ട് എം​ആ​ർ​എ​സ് എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ ട്രൈ​ബ​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ. ഇ​തി​ൽ തി​രു​നെ​ല്ലി​യി​ലേ​ത് ഒ​ഴി​കെ സെ​ന്‍റ​റു​ക​ളി​ൽ ആ​രെ​യും പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല.
തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കോ​ള​നി​ക​ളി​ൽ​നി​ന്നു ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​യ 1,173 ആ​ളു​ക​ളി​ൽ 785 പേ​രാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ഇ​തി​ൽ 287 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​രം(​കോ​ള​നി​ക​ളി​ൽ​നി​ന്നു ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കു പോ​യ​വ​ർ, തി​രി​ച്ചെ​ത്തി​യ​വ​ർ, ഉൗ​രു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ എ​ന്ന ക്ര​മ​ത്തി​ൽ): കോ​ട്ട​ത്ത​റ-91-39-73. മേ​പ്പാ​ടി-24-0-35. മൂ​പ്പൈ​നാ​ട്-8-8-11. മു​ട്ടി​ൽ-9-2-0. പൊ​ഴു​ത​ന-11-11-2. വെ​ങ്ങ​പ്പ​ള്ളി-29-13-31. ക​ൽ​പ്പ​റ്റ-7-4-9. എ​ട​വ​ക-67-30-1. ത​വി​ഞ്ഞാ​ൽ-37-21-9. തൊ​ണ്ട​ർ​നാ​ട്-94-66-4. വെ​ള്ള​മു​ണ്ട-23-0-3. മാ​ന​ന്ത​വാ​ടി-68-62-1. ക​ണി​യാ​ന്പ​റ്റ-47-37-126. മു​ള്ള​ൻ​കൊ​ല്ലി-87-28-60. പ​ന​മ​രം-134-0-28. പൂ​താ​ടി-22-11-76. പു​ൽ​പ്പ​ള്ളി-206-12-149. അ​ന്പ​ല​വ​യ​ൽ-40-19-24.​മീ​ന​ങ്ങാ​ടി-111-41-78.​നെേ·​നി-47-20-66. നൂ​ൽ​പ്പു​ഴ-221-71-14. ബ​ത്തേ​രി-77-27-45.
കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കോ​ള​നി​ക​ളി​ലാ​യി ഇ​ന്ന​ലെ വ​രെ 2,284 കു​ടും​ബ​ങ്ങ​ൾ​ക്കു ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത പ​റ​ഞ്ഞു. 1479 കേ​ന്ദ്ര​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.