ഉ​ന്ന​ത ചി​കി​ത്സ​യ്ക്കാ​യി വിം​സ് ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്തു
Sunday, March 29, 2020 10:34 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 രോ​ഗ ചി​കി​ത്സ​യി​ലേ​ക്കാ​യി മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. നി​ല​വി​ൽ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് കോ​വി​ഡ് 19 ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ത്ത​ത്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ​ക്ക് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യാ​ണ് ജി​ല്ല​യി​ലു​ള്ള​വ​ർ നി​ല​വി​ൽ ആ​ശ്ര​യി​ച്ചു പോ​രു​ന്ന​ത്.
കൊ​റോ​ണ രോ​ഗി​ക​ളെ അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് അ​സാ​ധ്യ​മാ​ണ്. രോ​ഗി​ക​ൾ​ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.