24 കേ​സു​ക​ൾ​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു
Sunday, March 29, 2020 10:36 PM IST
ക​ൽ​പ്പ​റ്റ: വൈ​റ​സ്വ്യാ​പ​നം ത​ട​യു​ക ല​ക്ഷ്യ​മാ​ക്കി പ്യ്രാ​പി​ക്ക​പ്പെ​ട്ട ലോ​ക്ഡൗ​ണ്‍/​നി​രോ​ധ​നാ​ജ്ഞ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 35പേ​രെ പ്ര​തി​ചേ​ർ​ത്ത് 24കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 28പേ​രെ അ​റ​സ്റ്റ്ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യും 12 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ അ​ഞ്ച് കേ​സു​ക​ളും വൈ​ത്തി​രി സ്റ്റേ​ഷ​നി​ൽ മൂ​ന്ന് കേ​സു​ക​ളും ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, അ​ന്പ​ല​വ​യ​ൽ, പ​ന​മ​രം, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്, ബ​ത്തേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ട് കേ​സു​ക​ൾ വീ​ത​വും മാ​ന​ന്ത​വാ​ടി, മേ​പ്പാ​ടി സ്റ്റേ​ഷ​നി​ൽ ഓ​രോ കേ​സു​ക​ൾ വീ​ത​വും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​ക്ഡൗ​ണ്‍/​നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ആ​കെ 437 പേ​രെ പ്ര​തി​ചേ​ർ​ത്ത് 356 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 279പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 145 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.