മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, March 29, 2020 10:36 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രേ​യ​സ് പ​തി​നാ​യി​ര​ത്തി​ല​ധി​കം മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ഡി സു​നി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ, ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, ഫ​യ​ർ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ശ്രേ​യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ 500ല​ധി​കം സ്ത്രീ​ക​ളാ​ണ് മാ​സ്കു​ക​ൾ നി​ർ​മി​ച്ച​ത്.