കൊറോ​ണ പ്ര​തി​രോ​ധ​വു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ
Monday, March 30, 2020 10:38 PM IST
കാ​ട്ടി​ക്കു​ളം: മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ കോ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന് 1200 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് രാ​വും പ​ക​ലും ജോ​ലി ചെ​യ്യു​ന്ന​ത്. അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല​ട​ക്കം ക​ടു​ത്ത ചൂ​ട് അ​തി​ജീ​വി​ച്ചാ​ണ് നാ​ടി​നെ ര​ക്ഷി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഡി​വൈ​എ​സ്പി, സി​ഐ, എ​സ്ഐ, എ​എ​സ്ഐ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റ​ട​ക്കം മാ​ന​ന്ത​വാ​ടി​യി​ൽ 50 ഉം ​തി​രു​നെ​ല്ലി​യി​ൽ 37 ഉം ​പ​ന​മ​രം 30 ഉം ​വെ​ള്ള​മു​ണ്ട, ത​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ 60 ഉം ​പേ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. നാ​ല് അ​തി​ർ​ത്തി​ക​ളി​ലാ​യി താ​ഹ​സി​ൽ​ദാ​ർ അ​ട​ക്കം 100 ഓ​ളം റ​വ​ന്യു ജീ​വ​ന​ക്കാ​ർ, എ​ക്സൈ​സ് സി​ഐ അ​ട​ക്കം 60 ഓ​ളം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ടി​ഡി​ഒ, ടി​ഇ​ഒ, പ്ര​മോ​ട്ട​ർ​മാ​ർ 127, ആ​ശ വ​ർ​ക്ക​ർ​മാ​ർ-27, 50ൽ ​പ​രം അ​ധ്യാ​പ​ക​ർ, ഡി​എം​ഒ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ- 48, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ- 60 എ​ന്നി​ങ്ങ​നെ​യാ​ണ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ മാ​ത്രം കോ​റോ​ണ പ്ര​തി​രോ​ധ​ന​പ്ര​വ​ർ​ന്ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ.
സ​ർ​ക്കാ​റി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് ജ​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യി സ​ഹ​ക​രി​ച്ചാ​ൽ മാ​ത്ര​മെ കൊ​റോ​ണ നി​യ​ന്ത്രി​ക്കാ​നാ​കൂ​വെ​ന്ന് ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ൻ പ​റ​ഞ്ഞു.