നി​ബ​ന്ധ​ന​യോ​ടെ സ്വ​കാ​ര്യ തേ​യി​ല എ​സ്റ്റേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, April 1, 2020 11:02 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​യോ​ടെ സ്വ​കാ​ര്യ തേ​യി​ല എ​സ്റ്റേ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ലെ ചി​ല എ​സ്റ്റേ​റ്റു​ക​ളാ​ണ് പ്ര​വൃ​ത്ത​നം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ സം​ഗീ​ത റാ​ണി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി

ക​ൽ​പ്പ​റ്റ:​ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യ്ക്കു പു​റ​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്നു​ള്ള മ​രു​ന്നു​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ച 04936 203400 എ​ന്ന കോ​ൾ സെ​ന്‍റ​ർ ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തി​ലോ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ വി​വ​രം ന​ൽ​ക​ണം. മ​രു​ന്നി​ന്‍റെ വി​ല​യും യാ​ത്രാ ചെ​ല​വും രോ​ഗി ന​ൽ​ക​ണം. സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ തൊ​ട്ട​ടു​ത്ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം.