സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങി
Wednesday, April 1, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ജി​ല്ല​യി​ൽ തു​ട​ങ്ങി. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​വ​രെ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ക്കാ​ർ​ക്കും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മ​റ്റു വി​ഭാ​ഗ​ക്കാ​ർ​ക്കു​മാ​ണ് റേ​ഷ​ൻ വി​ത​ര​ണം. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
അ​ഞ്ചി​ൽ കൂ​ടു​ത​ൽ പേ​ർ ഒ​രേ സ​മ​യം ക്യൂ​വി​ലോ ക​ട​യി​ലോ നി​ൽ​ക്കാ​ൻ പാ​ടി​ല്ല. മ​ഞ്ഞ (എ​എ​വൈ) കാ​ർ​ഡു​ട​മ​ക​ൾ​ക്ക് 30 കി​ലോ അ​രി​യും അ​ഞ്ച് കി​ലോ ഗോ​ത​ന്പും ല​ഭി​ക്കും. പി​ങ്ക് (പി​എ​ച്ച്എ​ച്ച്) കാ​ർ​ഡു​ക​ളി​ൽ ഒ​രാ​ൾ​ക്ക് അ​ഞ്ച് കി​ലോ അ​രി വീ​ത​വും നീ​ല (എ​ൻ​പി​എ​സ്), വെ​ള്ള (എ​ൻ​പി​എ​സ്) കാ​ർ​ഡു​ട​മ​ക​ൾ​ക്ക് 15 കി​ലോ അ​രി​യും ല​ഭി​ക്കും.
എ​ല്ലാ കാ​ർ​ഡു​ട​മ​ക​ൾ​ക്കും റേ​ഷ​ൻ ഉ​റ​പ്പ് വ​രു​ത്തും. മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ റ​ഷീ​ദ് മു​ത്തു​ക്ക​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം റേ​ഷ​ൻ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ-​പോ​സ് മെ​ഷീ​നി​ലൂ​ടെ​യു​ള​ള പ​ഞ്ചിം​ഗ് ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ത്ത​ലാ​ക്കി.
പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി, പൊ​തു വി​ത​ര​ണ വ​കു​പ്പ്, റ​വ​ന്യൂ വ​കു​പ്പ് എ​ന്നി​വ​ര​ട​ങ്ങി​യ സ്ക്വാ​ഡ് ജി​ല്ല​യി​ലെ 600 ക​ട​ക​ൾ പ​രി​ശോ​ധി​ച്ചു.
ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​ട​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ല്ലാ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​വി​ത​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്-9188527326, വൈ​ത്തി​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്-9188527405, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്-9188527406, സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്-9188527407 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.