അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ച്ചു
Wednesday, April 1, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ചി​ല്ല​റ​വി​ൽ​പ്പ​ന വി​ല നി​ശ്ച​യി​ച്ചു. കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ചി​ല​യി​ട​ങ്ങ​ളി​ൽ ക്ര​മാ​തീ​ത​മാ​യി കു​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. വി​ല വി​വ​രം ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ പു​ന​ർ​നി​ർ​ണ​യി​ക്കു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വി​ല കൂ​ട്ടി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ട അ​ട​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ൽ വി​പ​ണി​യി​ൽ ദൗ​ർ​ബ​ല്യ​മി​ല്ല. അ​വ​ശ്യ​സാ​ധ​ന​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​വി​പ​ണി പ​രി​ശോ​ധ​ന​ക്കാ​യി സി​വി​ൽ​സ​പ്ലൈ​സ്, ലീ​ഗ​ൽ​മെ​ട്രോ​ള​ജി, റ​വ​ന്യു​വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പൊ​തു​വി​പ​ണി​യി​ൽ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. വൈ​ത്തി​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ 9188527405, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ 9188527406, ബ​ത്തേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ 9188527407.
വി​ല വി​വ​രം(​കി​ലോ)-
മ​ട്ട അ​രി 3739 രൂ​പ, ജ​യ അ​രി 3840, കു​റു​വ അ​രി 3941, പ​ച്ച​രി 2632, ചെ​റു​പ​യ​ർ 110-120, ഉ​ഴു​ന്ന് 102-110, സാ​ന്പാ​ർ പ​രി​പ്പ് 93-102, ക​ട​ല 65-70 , മു​ള​ക് 170-180, മ​ല്ലി 90-92, പ​ഞ്ച​സാ​ര 40-42 , ആ​ട്ട 35, മൈ​ദ 35 ,സ​വാ​ള 38-40, ചെ​റി​യ ഉ​ള്ളി 80-85, ഉ​രു​ള​ക്കി​ഴ​ങ്ങ് 43-48, വെ​ളി​ച്ചെ​ണ്ണ 180-200, ത​ക്കാ​ളി 28-30, പ​ച്ച​മു​ള​ക് 50-60, കു​പ്പി​വെ​ള്ളം 13 രൂ​പ.

വൈ​ത്തി​രി ആ​ശു​പ​ത്രി;
സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി
ക​ൽ​പ്പ​റ്റ: ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ മ​രു​ന്നി​ന്‍റെ ല​ഭ്യ​ത തു​ട​ങ്ങി​യ​വ ഉ​റ​പ്പു വ​രു​ത്തി.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ൻ.​ജി. സു​ഭാ​ഷ്, ആ​ർ​എം​ഒ ഡോ.​ആ​ർ. വി​വേ​ക് എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു.