അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്
Wednesday, April 1, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​വ​ർ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഒ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും ത​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള​ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി ഇ​വ​രു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, തൊ​ഴി​ലു​ട​മ​യു​ടെ പേ​ര്, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ​യ​ട​ങ്ങു​ന്ന പ​ട്ടി​ക ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക പ്ര​ത്യേ​കം ത​യാ​റാ​ക്ക​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ മു​ഖേ​ന ഭ​ക്ഷ​ണം ന​ൽ​ക​ണം.
താ​മ​സ​സൗ​ക​ര്യ​മു​ള്ള​വ​രും എ​ന്നാ​ൽ സ്വ​ന്തം ചെ​ല​വി​ൽ ഭ​ക്ഷ​ണ സ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​തി​ന് ക​ഴി​യാ​ത്ത​വ​രു​മാ​യ​വ​ർ​ക്ക് ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​ക​ണം.ഓ​രോ അ​തി​ഥി തൊ​ഴി​ലാ​ളി​ക്കും 15 ദി​വ​സ​ത്തേ​ക്ക് മൂ​ന്ന് കി​ലോ അ​രി, അ​ര കി​ലോ പ​രി​പ്പ്, 200 ഗ്രാം ​ഓ​യി​ൽ, ര​ണ്ട് കി​ലോ കി​ഴ​ങ്ങ്, 100 ഗ്രാം ​മ​ല്ലി​പ്പൊ​ടി, 100 ഗ്രാം ​മു​ള​ക് പൊ​ടി, 250 ഗ്രാം ​പ​ച്ച​മു​ള​ക് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് ത​യാ​റാ​ക്ക​ണം. കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍​വ​ഴി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വോ​ള​ണ്ടി​യ​ർ​മാ​രു​ടെ എ​ണ്ണം അ​ഞ്ചി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. കി​റ്റു​ക​ളു​ടെ വി​ത​ര​ണം വാ​ർ​ഡ് മെ​ന്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹി​ക്ക​ണം.