ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Thursday, April 2, 2020 10:53 PM IST
പു​ൽ​പ്പ​ള്ളി: ഇ​രു​ളം, ചീ​യ​ന്പം 73 എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള സ​ന്ദ​ർ​ശ​നം ന​ട​ത്തി. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നു ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത, ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ക​ള​ക്ട​ർ ചോ​ദി​ച്ച​റി​ഞ്ഞു.
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ കു​റ​വ് അ​റി​യി​ച്ച 33 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ൽ​പ്പ​റ്റ​യി​ലെ നെ​സ്റ്റ് അ​സോ​സി​യേ​റ്റ്സ് ല​ഭ്യ​മാ​ക്കി​യ 100 കു​ഞ്ഞു​ടു​പ്പു​ക​ൾ ചീ​യ​ന്പം കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നു കൈ​മാ​റി.
ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ, ആ​ർ​ടി​ഒ എം.​പി. ജ​യിം​സ്, ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി. ​ഇ​സ്മ​യി​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ടി.​ആ​ർ. ര​വി, ഷീ​ജ ബി​ജു, കെ.​കെ. റി​യാ​സ് തു​ട​ങ്ങി​യ​വ​ർ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി കോ​ള​നി​ക​ളും സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ള​ക്ട​ർ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.