സ​ന്ധ്യാ​സ​മ​യ​ത്തു കു​ട്ടി​മോ​നേ​യും കാ​ത്തു തെ​രു​വു​നാ​യ്ക്ക​ൾ
Friday, April 3, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു തെ​രു​വു​നാ​യ്ക്ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കി സ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ. മാ​ർ​ക്ക​റ്റ് റോ​ഡി​ലെ വ​ട​ക്കേ​ത്തൊ​ടി നൗ​ഷാ​ദാ​ണ്(​കു​ട്ടി​മോ​ൻ) കോ​വി​ഡ് കാ​ല​ത്തു തെ​രു​വു​നാ​യ്ക്ക​ളു​ടെ ര​ക്ഷ​ക​നാ​യ​ത്. ന​ഗ​ര​ത്തി​ലെ പു​തി​യ​സ്റ്റാ​ൻ​ഡ്, പി​ണ​ങ്ങോ​ട് ജം​ഗ്ഷ​ൻ, എ​ച്ച്ഐ​എം യു​പി സ്കൂ​ൾ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ​ക്കാ​യി ദി​വ​സം ഒ​രു നേ​രം കു​ട്ടി​മോ​ന്‍റെ ഭ​ക്ഷ​ണ വി​ത​ര​ണം. ചോ​റും വേ​വി​ച്ച ചി​ക്ക​ൻ പാ​ർ​ട്സു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ​യാ​ണ് കു​ട്ടി​മോ​ൻ നാ​യ്ക്ക​ൾ​ക്കു ആ​ഹാ​ര​വു​മാ​യി ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. അ​പ്പോ​ഴേ​ക്കും മൂ​ന്നു പോ​യി​ന്‍റി​ലും നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തി കാ​ത്തു​നി​ൽ​ക്കും. കു​ട്ടി​മോ​ൻ ന​ൽ​കു​ന്ന ആ​ഹാ​രം വ​യ​ർ നി​റെ​യ ക​ഴി​ച്ച​ശേ​ഷ​മാ​ണ് പ​ല​വ​ഴി​ക്കു അ​വ​യു​ടെ മ​ട​ക്കം.

യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ് മു​നി​സി​പ്പ​ൽ യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​റും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് കു​ട്ടി​മോ​ൻ. വി​ശ​ന്നൊ​ട്ടി​യ വ​യ​റു​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ പീ​ടി​ക​ത്തി​ണ്ണ​ക​ളി​ൽ കി​ട​ക്കു​ന്നു​ക​ണ്ട​പ്പോ​ൾ തോ​ന്നി​യ അ​ലി​വാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നു പ്ര​ചോ​ദ​ന​മാ​യ​തെ​ന്നു കു​ട്ടി​മോ​ൻ പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞു ഹോ​ട്ട​ലു​ക​ളും മ​റ്റും തു​റ​ക്കു​ന്ന​തു​വ​രെ തെ​രു​വു നാ​യ്ക്ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം. വീ​ട്ടി​ൽ പാ​കം​ചെ​യ്ത ചോ​റും ചി​ക്ക​ൻ​പാ​ർ​ട്സു​മാ​ണ് നാ​യ്ക്ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലും പു​റ​ത്തു​മു​ള്ള ചി​ക്ക​ൻ ക​ട​ക​ളി​ൽ​നി​ന്നാ​ണ് പാ​ർ​ട്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​റ്റേ​ന്നാ​യി​രു​ന്നു ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു തു​ട​ക്കം. ആ​ദ്യ​ദി​നം ഏ​താ​നും നാ​യ്ക്ക​ൾ മാ​ത്ര​മാ​ണ് മൂ​ന്നു പോ​യി​ന്‍റു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സം ക​ഴി​യും​തോ​റും അ​വ​യു​ടെ എ​ണ്ണം കൂ​ടി​വ​ന്നു. ഇ​പ്പോ​ൾ മൂ​ന്നു പോ​യി​ന്‍റു​ക​ളി​ലു​മാ​യി 25 ഓ​ളം നാ​യ്ക്ക​ളാ​ണ് കു​ട്ടി​മോ​ന്‍റെ മ​ന​സി​ന്‍റെ ന· ​അ​നു​ഭ​വി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഉ​ട​യ​വ​രി​ല്ലാ​ത്ത മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ വി​ശ​പ്പ് ദി​വ​സം ഒ​രു നേ​ര​മെ​ങ്കി​ലും അ​ക​റ്റാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു കു​ട്ടി​മോ​ൻ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ അ​ല​യു​ന്ന പൂ​ച്ച​ക​ൾ​ക്കും ആ​ഹാ​രം ന​ൽ​കു​ന്നു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​ക്കും കു​ടും​ബ​ശ്രീ മി​ഷ​നും മു​ന്പു കു​ട്ടി​മോ​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ന​ഗ​ര​ത്തി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യും ആ​രം​ഭി​ച്ചി​രു​ന്നു.