റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ആ​ദി​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു പ​ഞ്ചാ​യ​ത്ത് മെം​ബ​ർ
Saturday, April 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ക​ട​യി​ൽ​നി​ന്നു വാ​ങ്ങി ആ​ദി​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​തൃ​ക​യാ​യി. പ​ടി​ഞ്ഞാ​റ​ത്ത പ​ഞ്ചാ​യ​ത്തി​ലെ ക​പ്പു​ണ്ടി​ക്ക​ൽ വാ​ർ​ഡ് മെം​ബ​ർ ഹാ​രി​സ് ക​ണ്ടി​യ​നാ​ണ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ആ​ദി​വാ​സി വീ​ടു​ക​ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.

കോ​ള​നി​ക​ളി​ൽ​നി​ന്നു കാ​ർ​ഡും സ​ഞ്ചി​ക​ളും ശേ​ഖ​രി​ച്ച​ശേ​ഷ​മാ​ണ് ഹാ​രി​സ് റേ​ഷ​ൻ ക​ട​യി​ലെ​ത്തി അ​രി​യും ഗോ​ത​ന്പും വാ​ങ്ങു​ന്ന​ത്. ക​ട​യി​ൽ​നി​ന്നു വ​ള​രെ അ​ക​ലെ​യു​ള്ള കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു ഹാ​രി​സി​ന്‍റെ സേ​വ​നം വ​ലി​യ ആ​ശ്വാ​സ​മാ​യി. 30 കി​ലോ​ഗ്രാം വ​രു​ന്ന സൗ​ജ​ന്യ​റേ​ഷ​ൻ ക​ട​യി​ൽ​നി​ന്നു ത​ല​ച്ചു​മ​ടാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ആ​ദി​വാ​സി​ക​ൾ​ക്കു ഒ​ഴി​വാ​യ​ത്.