ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് തോ​ൽ​പ്പെ​ട്ടി​യി​ൽ റേ​ഷ​ൻ വി​ത​ര​ണം
Saturday, April 4, 2020 10:58 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തോ​ൽ​പ്പെ​ട്ടി 19ാം ന​ന്പ​ർ റേ​ഷ​ൻ ക​ട​യി​ൽ ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു റേ​ഷ​ൻ വി​ത​ര​ണം. നി​ശ്ചി​ത അ​ക​ല​ത്തി​ൽ വ​രി​നി​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ റേ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ക​ട​യി​ലും പ​രി​സ​ര​ത്തും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണെ​ന്നു ക​ട ന​ട​ത്തി​പ്പു​കാ​ര​ൻ തോ​ൽ​പ്പെ​ട്ടി കൊ​ച്ചു​പു​ര​യ്ക്ക​ൽ ത​ങ്ക​ച്ച​ൻ പ​റ​ഞ്ഞു.

മി​ക​ച്ച രീ​തി​യി​ൽ റേ​ഷ​ൻ ക​ട ന​ട​ത്തു​ന്ന​തി​നു സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ആ​ദ​രി​ച്ച വ്യ​ക്തി​യാ​ണ് ത​ങ്ക​ച്ച​ൻ. സൗ​ജ​ന്യ റേ​ഷ​ൻ മു​ഴു​വ​ൻ കാ​ർ​ഡു​ട​മ​ക​ളും വാ​ങ്ങു​ന്നു​ണ്ട്. ജോ​ലി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വ​ലി​യ ആ​ശ്വാ​സ​മാ​യെ​ന്നു ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട കാ​ർ​ഡു​ട​മ​ക​ൾ പ​റ​ഞ്ഞു.