ഭ​ക്ഷ​ണ​ക്കി​റ്റ് ന​ൽ​കി
Saturday, April 4, 2020 10:58 PM IST
പു​ൽ​പ്പ​ള്ളി: പ്ര​മേ​ഹം മു​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഇ​രു​കാ​ലു​ക​ളും മു​റി​ച്ചു​മാ​റ്റി​യ കാ​പ്പി​സെ​റ്റ് മു​ത​ലി​മാ​ര​ൻ കോ​ള​നി​യി​ലെ കു​റ്റി​വ​യ​ൽ അ​മ്മി​ണി​ക്കു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ​ക്കി​റ്റ് ന​ൽ​കി. അ​ഗ​തി ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ ഇ​ടം കി​ട്ടാ​തെ അ​മ്മി​ണി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ൽ.
മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തം​ഗം സി.​പി. വി​ൻ​സ​ന്‍റ്, എം.​എ​സ്. സു​രേ​ഷ്ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മി​ണി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഭ​ക്ഷ​ണ​ക്കി​റ്റ് ന​ൽ​കി​യ​ത്.