അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മ​രു​ന്നു​ക​ൾ എത്തി​ച്ച് അ​ഗ്നി-​ര​ക്ഷാ​സേ​ന
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ:​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു അ​ഗ്നി-​ര​ക്ഷാ​സേ​ന​യു​ടെ സേ​വ​നം ജി​ല്ല​യി​ൽ നി​ര​വ​ധി രോ​ഗി​ക​ൾ​ക്കു ആ​ശ്വാ​സ​മാ​യി. വി​ദു​ര​ദി​ക്കു​ക​ളി​ൽ​നി​ന്നു മ​രു​ന്നു​ക​ൾ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ സേ​ന ചെ​ലു​ത്തു​ന്ന​തു പ്ര​ത്യേ​ക ശ്ര​ദ്ധ.
തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​ക​ളും, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും മ​രു​ന്നു​ക​ൾ ജി​ല്ല​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നു അ​ഗ്നി-​ര​ക്ഷാ​സേ​ന​യു​ടെ കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത യൂ​ണി​റ്റ് ക​ഴി​ഞ്ഞ ദി​വ​സം മ​രു​ന്നു​ക​ൾ ജി​ല്ല​യി​ലെ​ത്തി​ച്ചു. സേ​ന​യു​ടെ ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി യൂ​ണി​റ്റു​ക​ളാ​ണ് മ​രു​ന്നു​ക​ൾ ഏ​റ്റു​വാ​ങ്ങി രോ​ഗി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ കോ​ഴി​ക്കോ​ടു​നി​ന്നു സേ​ന​യു​ടെ വാ​ഹ​ന​ത്തി​ലാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ജി​ല്ല​യി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലും സേ​ന സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

പോ​ലീ​സു​കാ​ർ​ക്ക് ഒ​രാ​ഴ്ച അ​വ​ധി

ഗൂ​ഡ​ല്ലൂ​ർ: പ​തി​ന​ഞ്ച് ദി​വ​സം തു​ട​ർ​ച്ച​യാ​യി 24 മ​ണി​ക്കൂ​റും കൊ​വി​ഡ് 19 വ്യാ​പ​ന കാ​ല​ഘ​ട്ട​ത്തി​ൽ സേ​വ​നം ചെ​യ്ത പോ​ലീ​സു​കാ​ർ​ക്ക് ഒ​രാ​ഴ്ച അ​വ​ധി ന​ൽ​കും. നി​ല​വി​ൽ 1070 പോ​ലീ​സു​കാ​രാ​ണ് നീ​ല​ഗി​രി ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ 292 പേ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​വ​ധി ന​ൽ​കു​ന്ന​ത്. ഇ​വ​രു​ടെ അ​വ​ധി ക​ഴി​ഞ്ഞാ​ൽ ബാ​ക്കി​യു​ള്ള​വ​ർ​ക്ക് കൂ​ടി അ​വ​ധി ന​ൽ​കും. 24 മ​ണി​ക്കൂ​ർ നേ​ര​വും ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.