രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്ന് കോ​ൾ സെ​ന്‍റ​ർ
Monday, April 6, 2020 11:27 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ക​രു​ത്താ​യി കോ​ൾ​സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യു​ള്ള ഫോ​ണ്‍ വി​ളി​ക​ളി​ലൂ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ളി​ച്ച​യി​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് സാ​ധി​ക്കു​ന്നു. നൂ​റ് ക​ണ​ക്കി​ന് കോ​ളു​ക​ളാ​ണ് കോ​ൾ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ർ ദി​വ​സ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നും എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന പ​തി​നാ​യി​രം പേ​രെ​യാ​ണ് ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ടു​ന്ന​ത്. രോ​ഗ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​രെ​യും കു​റ​ഞ്ഞ​വ​രെ​യും വേ​ർ​തി​രി​ച്ചാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്ന​ത്. ഇ​തി​ലൂ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നു.
നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വ​പ്പെ​ടാ​തി​രി​ക്കാ​നും അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നും കോ​ൾ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് കോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ​യും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും 50 ജീ​വ​ന​ക്കാ​രാ​ണ് കോ​ൾ​സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.