നീ​ല​ഗി​രി ജി​ല്ല​യി​ൽ നാ​ല് പേ​ർ​ക്ക് കോവി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു
Monday, April 6, 2020 11:27 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ നാ​ല് പേ​ർ​ക്ക് കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ലെ ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കാ​ണ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉൗ​ട്ടി കാ​ന്ത​ൽ സ്വ​ദേ​ശി​ക്കും ഫി​ങ്ക​ർ പോ​സ്റ്റ് സ്വ​ദേ​ശി​ക്കും കോ​ത്ത​ഗി​രി സ്വ​ദേ​ശി​ക്കും കു​ന്നൂ​ർ രാ​ജാ​ജി​ന​ഗ​ർ സ്വ​ദേ​ശി​ക്കു​മാ​ണ് കൊ​വി​ഡ് 19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ കോ​യ​ന്പ​ത്തൂ​ർ ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ര​ക്ത സാ​ന്പി​ളി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പൂ​ന​യി​ൽ നി​ന്ന് ല​ഭി​ച്ച ഫ​ലം പോ​സി​റ്റീ​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ കൂ​ടാ​തെ നാ​ല് പേ​ർ ഇ​പ്പോ​ഴും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്ത് വ​രാ​നു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​റ്റ് രോ​ഗി​ക​ളെ ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്നി​ല്ല. താ​ത്ക്കാ​ലി​ക​മാ​യി ഉൗ​ട്ടി ഗ​വ. സ്കൂ​ൾ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന മു​ഴു​വ​ൻ രോ​ഗി​ക​ളെ​യും ഇ​വി​ടെ വെ​ച്ചാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.
നീ​ല​ഗി​രി ജി​ല്ല​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലെ ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് പ​ത്ത് പേ​രാ​ണ്. ഇ​വ​രി​ൽ എ​ട്ട് പേ​രാ​ണ് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന ര​ണ്ട് പേ​ർ ഇ​പ്പോ​ൾ ഡ​ൽ​ഹി​യി​ൽ ത​ന്നെ​യാ​ണ്. ഇ​വ​രി​ൽ​പ്പെ​ട്ട നാ​ല് പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഗൂ​ഡ​ല്ലൂ​രി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി ആ​രോ​ഗ്യ​വ​കു​പ്പി​നെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മൊ​ത്തം 733 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 264 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ അ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന 463 പേ​ർ ഇ​പ്പോ​ഴും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്.
വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രാ​ണ് ഇ​വ​രി​ൽ അ​ധി​ക പേ​രും. ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ല​ഗി​രി​യി​ൽ ഇ​തു​വ​രെ 1089 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 407 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 800ഓ​ളം ആ​ളു​ക​ളെ​യാ​ണ് ഇ​ന്ന​ലെ വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​തേ​സ​മ​യം അ​റ​സ്റ്റു ചെ​യ്യു​ന്ന​വ​രെ പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് മു​ത​ൽ അ​റ​സ്റ്റു ചെ​യ്യു​ന്ന​വ​രെ ജ​യി​ലി​ല​ട​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​റ​ച്ചി​ക്ക​ട​ക​ളി​ലെ ജ​ന​ത്തി​ര​ക്ക് സൗ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ശ​ങ്ക. നീ​ല​ഗി​രി ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. സാ​മൂ​ഹി​ക വ്യാ​പ​നം ത​ട​യു​ന്ന​തി​ന് എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​രു​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ കൊ​വി​ഡ് 19 കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.