ഗ്രാ​മ​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി യു​വാ​ക്ക​ൾ
Monday, April 6, 2020 11:27 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൊ​റോ​ണ വ്യാ​പ​ന വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ണു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് അ​മ്മാ​യി​പ്പാ​ല​ത്തെ ഒ​രു​പ​റ്റം യു​വാ​ക്ക​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ അ​മ്മാ​യി​പ്പാ​ലം, മ​ല​ങ്ക​ര, വാ​ഴ​ക്ക​ണ്ടി, കു​ന്താ​ണി, മാ​നി​വ​യ​ൽ, മ​ല​വ​യ​ൽ, മ​ല​ങ്ക​ര​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണു ന​ശീ​ക​ര​ണ ലാ​യ​നി ത​ളി​ച്ചു.
കൂ​ടാ​തെ ബ​ത്തേ​രി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​വി​ധ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ്ഥാ​പി​ച്ച ഹാ​ൻ​ഡ് വാ​ഷിം​ഗ് യൂ​ണി​റ്റു​ക​ളി​ൽ വെ​ള്ള​വും ഹാ​ൻ​ഡ് വാ​ഷും നി​റ​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ത്താ​ർ, കെ. ​ജം​ഷി​ദ്, കെ.​എ. റ​ഹിം, അ​പ്പു മ​ല​ങ്ക​ര​വ​യ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.