ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി
Tuesday, April 7, 2020 11:32 PM IST
പു​ൽ​പ്പ​ള്ളി: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടി. ​ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​തി​രി, ചേ​കാ​ടി, ബ​സ​വ​ൻ​ക്കൊ​ല്ലി, ക​ട്ട​ക്ക​ണ്ടി, കു​ണ്ടു​വാ​ടി, ചീ​യ​ന്പം 73, ചെ​ത്തി​മ​റ്റം കോ​ള​നി​ക​ളി​ൽ നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന​പാ​ത​യി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു ആ​രും കോ​ള​നി​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി.
ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ചെ​ത​ല​ത്ത് റേ​ഞ്ച് പ​രി​ധി​യി​ൽ അ​ന്പ​തി​ൽ അ​ധി​കം കോ​ള​നി​ക​ളി​ലാ​ണ് വ​ന​പാ​ല​ക​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കോ​ള​നി​ക​ളി​ൽ എ​ല്ലാ​ദി​വ​സ​വും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

അ​വ​ശ്യ
സാ​ധ​ന​ങ്ങ​ളു​ടെ
വി​ല പു​തു​ക്കി

ക​ൽ​പ്പ​റ്റ: പൊ​തു​വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ചി​ല്ല​റ​വി​ൽ​പ്പ​ന വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു.
വി​ല കൂ​ട്ടി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റെ അ​റി​യി​ക്കാം. വൈ​ത്തി​രി- 9188527405, മാ​ന​ന്ത​വാ​ടി- 9188527406, ബ​ത്തേ​രി- 9188527407.

വി​ല വി​വ​രം:
മ​ട്ട അ​രി 37-39 രൂ​പ, ജ​യ അ​രി 38-40, കു​റു​വ അ​രി 39-41, പ​ച്ച​രി 26-32, ചെ​റു​പ​യ​ർ 110-120, ഉ​ഴു​ന്ന് 110-120, സാ​ന്പാ​ർ പ​രി​പ്പ് 93-102, ക​ട​ല 65-70 , മു​ള​ക് 170-180, മ​ല്ലി 90-92, പ​ഞ്ച​സാ​ര 40, ആ​ട്ട 35, മൈ​ദ 35, സ​വാ​ള 30-35, ചെ​റി​യ ഉ​ള്ളി 80-85, ഉ​രു​ള​ക്കി​ഴ​ങ്ങ് 40-45, വെ​ളി​ച്ചെ​ണ്ണ 180-200, ത​ക്കാ​ളി 20-24, പ​ച്ച​മു​ള​ക് 35-45, കു​പ്പി​വെ​ള്ളം 13.