പച്ചക്കറി ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​ൻ
Tuesday, April 7, 2020 11:32 PM IST
മാ​ന്ത​വാ​ടി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ത​വി​ഞ്ഞാ​ൽ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ൾ, നേ​ന്ത്ര​വാ​ഴ എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ത​വി​ഞ്ഞാ​ൽ. കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ പ​ച്ച​ക്ക​റി, നേ​ന്ത്ര​വാ​ഴ എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പ് കാ​ല​ത്താ​ണ് രാ​ജ്യ​മാ​കെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.
നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മാ​കു​ന്ന സ​മ​യ​ത്താ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ്രാ​ദേ​ശി​ക സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ച്ച​ക്ക​റി​ക​ളും നേ​ന്ത്ര​വാ​ഴ​ക്കു​ല​ക​ളും സം​ഭ​രി​ച്ച് ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും വി​ത​ര​ണം ചെ​യ്ത​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും പ​ച്ച​ക്ക​റി ക്ല​സ്റ്റ​റു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ൽ ക​ഴി​ഞ്ഞ നാ​ല് വ​രെ പ​ച്ച​ക്ക​റി​ക​ളും വാ​ഴ​ക്കു​ല​ക​ളു​മ​ട​ക്കം 61 ട​ണ്‍ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്ത​ത്. ക​ർ​ഷ​ക​രു​ടെ പ​ക്ക​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും ഇ​ക്കോ ഷോ​പ്പ് മു​ഖേ​ന ന​ൽ​കു​ന്നു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ശാ​ന്തി, മാ​ർ​ക്ക​റ്റിം​ഗ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ജ​യ് അ​ല​ക്സ് എ​ന്നി​വ​രാ​ണ് വി​പ​ണ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​നു മാ​ത്ര​മാ​യി ഹോ​ർ​ട്ടി കോ​ർ​പ്പ് സം​ഭ​ര​ണ സെ​ന്‍റ​ർ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​നു​വ​ദി​ച്ചു. ഇ​ക്കോ ഷോ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പേ​രി​യ സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഹോ​ർ​ട്ടി കോ​ർ​പി​ന് കൈ​മാ​റു​ന്ന​ത്. സം​ഭ​ര​ണ​ത്തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് സാ​ക്ഷ്യ​പ​ത്ര​വി​ത​ര​ണ​ത്തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ സു​നി​ൽ പ​റ​ഞ്ഞു.