ജീ​വ​കാ​രു​ണ്യ​ത്തി​നാ​യി ഭ​വ​ന​സ​ന്ദ​ർ​ശ​നം: ഒ​റ്റ​ദി​വ​സം​കൊ​ണ്ട് സ​മാ​ഹ​രി​ച്ച​തു 81,810 രൂ​പ
Wednesday, May 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: ചെ​ന്പോ​ത്ത​റ ഗ്രാ​മോ​ത്സ​വം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​റ്റ ദി​വ​സം​കൊ​ണ്ട് 81,810 രൂ​പ സ​മാ​ഹ​രി​ച്ചു. ലോ​ക്ക്ഡൗ​ണ്‍​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കാ​ൻ ന​ട​ത്തി​യ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഗ്രാ​മോ​ൽ​സ​വം പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.
ര​ണ്ട് രൂ​പ മു​ത​ൽ 2,000 രൂ​പ വ​രെ ഗ്രാ​മീ​ണ​ർ ഗ്രാ​മോ​ൽ​സ​വം പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പി​ച്ചു. ക​ല്ലു​മ​ല റാ​ട്ട​കൊ​ല്ലി കോ​ള​നി​യി​ലെ എ​ഴു​പ​തു​കാ​രി​യാ​യ മ​ഞ്ഞ​ള​യു​ടേ​താ​യി​രു​ന്നു ര​ണ്ടു രൂ​പ സം​ഭാ​വ​ന. കോ​ള​നി​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ കൈ​യി​ലെ ബ​ക്ക​റ്റു ക​ണ്ടാ​ണ് മ​ഞ്ഞ​ള പ​ണം എ​ന്തി​നാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യു​ടെ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ മു​റു​ക്കാ​ൻ​സ​ഞ്ചി​യി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​രൂ​പ നാ​ണ​യം ആ​ദി​വാ​സി വൃ​ദ്ധ ന​ൽ​കു​ക​യാ​യി​രു​ന്നു.
കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ കു​ഞ്ച​ത്തൊ​ടി സി.​കെ. ബ​ഷീ​റി​ന്‍റെ മ​ക​നും മേ​പ്പാ​ടി ജി ​എ​ച്ച് സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ഷ​ഹീ​ൻ ബ​ഷീ​ർ സ​ന്പാ​ദ്യ​മാ​യ 535 രൂ​പ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി. സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു ഷ​ഹീ​ൻ സ്വ​രു​ക്കൂ​ട്ടി​യ​താ​യി​രു​ന്നു പ​ണം.
ചെ​ന്പോ​ത്ത​റ ഗാ​ന്ധി ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ 81,810 രൂ​പ​യു​ടെ ഡ്രാ​ഫ്റ്റ് സൊ​സൈ​റ്റി ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി അ​ഡ്വ.​എ.​ജെ. ആ​ന്‍റ​ണി സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കു കൈ​മാ​റി. പി.​കെ. സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ ഹാ​രി​സ്, മേ​പ്പാ​ടി എ​എ​സ്ഐ റ​സാ​ഖ്, പി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം. ​അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.