അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തിന് സം​ഭാ​വ​ന​ കൈ​മാ​റി
Friday, May 22, 2020 11:26 PM IST
വെ​ള്ള​മു​ണ്ട: ജി​ല്ല​യി​ലെ കി​ഡ്നി രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചെ​യ്തു​വ​രു​ന്ന ​സ്ഥാ​പ​ന​മാ​യ അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച സം​ഭാ​വ​ന​ക​ൾ കൈ​മാ​റി. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ പ​ത്തോ​ളം വാ​ർ​ഡു​ക​ളി​ൽ​നി​ന്നും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​മാ​യി പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.

വി​വി​ധ​വാ​ർ​ഡു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​നാ​നേ​താ​ക്ക​ളും വ്യ​ക്തി​ക​ളും സം​ഭാ​വ​ന​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി, ഡോ.​ഇ​ബ്രാ​ഹിം, എം.​സി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ മു​ജീ​ബ് പി​ണ​ങ്ങോ​ട്, കൈ​പ്പാ​ണി ഇ​ബ്രാ​ഹിം, സാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 37 കി​ഡ്നി രോ​ഗി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ൽ നി​ന്നും സൗ​ജ​ന്യ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​ത്.