കാ​രാ​പ്പു​ഴ ഡാം ​ഷ​ട്ട​ർ തു​റ​ക്കും
Friday, May 22, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ 11 ന് ​അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ വീ​തം തു​റ​ക്കു​മെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. വെ​ള്ളം ഒ​ഴു​കി വ​രു​ന്ന പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്.
നി​ല​വി​ൽ 12 ദി​വ​സ​ത്തേ​ക്കാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള​ള​ത്. വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​വി​ലെ എ​ട്ട് വ​രെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്ന് അ​നു​മ​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക.