ക​ൽ​പ്പ​റ്റ​യി​ൽ ഇ​ന്ന് കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ ഒ​രു​ക്കും
Tuesday, May 26, 2020 10:50 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും കേ​ര​ള കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി​യും ചേ​ർ​ന്ന് ഇ​ന്ന് ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ ഒ​രു​ക്കും.
കോ​വി​ഡ്-19 രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​ണ് ബ്രേ​ക്ക് ദി ​ചെ​യി​ൻ പ്ര​ചാ​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന കാ​ർ​ട്ടൂ​ണ്‍ ര​ച​ന​യി​ൽ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നൂ​പ് രാ​ധാ​കൃ​ഷ്ണ​ൻ, ഡാ​വി​ഞ്ചി സു​രേ​ഷ്, സു​ഭാ​ഷ് ക​ല്ലാ​ർ, സ​ജീ​വ് ശൂ​ര​നാ​ട്, ഷാ​ജി സീ​ത​ത്തോ​ട്, സ​നീ​ഷ് ദി​വാ​ക​ര​ൻ, ബി​നേ​ഷ് ലാ​ലി എ​ന്നീ കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 1.30 ന് ​വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.