കൽപ്പറ്റ: രാജ്യത്തിന്റെ അതിരുകൾക്കപ്പുറം വളർന്ന നേതാവാണ് എം.പി. വീരേന്ദ്രകുമാർ എംപിയെന്നു സർവകക്ഷിയോഗം അനുസ്മരിച്ചു. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നിന്ന് പോരാടിയ നേതാവായിരുന്നു. വയനാട്ടില്‍ നിന്ന് രാജ്യത്തിന്റെ തന്നെ നേതാക്കളില്‍ ഒരാളായി. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.
സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗാതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ഖ് പി. ഹാരിസ്, ജില്ലാ സെക്രട്ടറി എൻ.ഒ. ദേവസി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ഇ.ആർ. സന്തോഷ്കുമാർ, മാതൃഭൂമി ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി. നിതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, മുനിസിപ്പൽ ചെയർപേഴ്സണ്‍ സനിത ജഗദീഷ്, ലോക്താന്ത്രിക്ക് ജനതാദൾ നേതാക്കളായ കെ.കെ. ഹംസ, വി.പി. വർക്കി, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കെപിസിസി അംഗം പി.പി. ആലി, സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി പി.കെ. ബാബു, പി.പി. ഷൈജൽ, കേരളാ കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി എം.സി. സെബാസ്റ്റ്യൻ, സബാഹ് പുൽപ്പറ്റ, മുഹമ്മദ് പഞ്ചാര, സി.കെ. ഉമ്മർ, വി. കുഞ്ഞാലി, പൗലോസ് കുറുന്പേമടം തുടങ്ങിയവർ പങ്കെടുത്തു.