ഡാം ​പ​രി​പാ​ല​ന​ത്തി​ന് അ​ന്ത​ർ​ജി​ല്ലാ കോ​ഓ​ർ​ഡി​നേ​ഷ​ൻ സ​മി​തി​ക്ക് ധാ​ര​ണ
Monday, June 1, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ കാ​ല​ത്ത് ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വ​യ​നാ​ട്-​മൈ​സൂ​രു അ​ന്ത​ർ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ്ര​ള​യ കാ​ല​ത്ത് ജി​ല്ല​യി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ മൈ​സൂ​രു ജി​ല്ലാ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് വ​ർ​ഷ കാ​ല​ത്തെ ഡാം ​പ​രി​പാ​ല​ന​ത്തി​ൽ ഇ​രു ജി​ല്ല​ക​ളി​ലെ​യും അ​ധി​കാ​രി​ക​ളു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
വ​ർ​ഷ കാ​ല​ത്ത് കാ​രാ​പ്പു​ഴ, ബാ​ണാ​സു​ര ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് ബീ​ച്ച​ന​ഹ​ള്ളി ഡാ​മി​ലെ ജ​ല വി​താ​നം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മൈ​സു​രു ജി​ല്ലാ ക​ള​ക്ട​റു​മാ​യി ച​ർ​ച്ച ചെ​യ്ത​ത്. ആ​ദ്യ​മാ​യാ​ണ് മ​ഴ​ക്കാ​ല​മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ അ​ധി​കൃ​ത​ർ ത​മ്മി​ൽ ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.
ഇ​രു ജി​ല്ല​ക​ളി​ലെ​യും ഡാം ​പ​രി​പാ​ല​ന ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി. പ്ര​ള​യ​കാ​ല​ത്തെ ഡാ​മു​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് ന​ട​ത്തു​ന്ന ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും ഡാ​മു​ക​ളി​ലെ ജ​ല​വി​താ​നം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ക.
വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, മൈ​സു​രു ജി​ല്ലാ ക​ള​ക്ട​ർ അ​ഭി​രാം ജി. ​ശ​ങ്ക​ർ, ഡാം ​റി​സ​ർ​ച്ച് ആ​ൻ​ഡ് സേ​ഫ്റ്റി ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​ശ്രീ​ധ​ര​ൻ, ഡാം ​റി​സ​ർ​ച്ച് ആ​ൻ​ഡ് സേ​ഫ്റ്റി സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.