കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Tuesday, June 2, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: ജൈ​ത്ര തി​യ​റ്റ​ർ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​നേ​ജ്മെ​ന്‍റ് തോ​ട് കെ​ട്ടി​യ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ഗ​ര​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ ഉ​പ​രോ​ധി​ച്ചു. തോ​ട് നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ​ട​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ വി​ഷ​യം ന​ഗ​ര​സ​ഭാം​ഗ​വും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​പി. ആ​ലി മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കു​ക​യു​ണ്ടാ​യി.
തോ​ടി​നു മു​ക​ളി​ൽ ന​ട​ത്തി​യ നി​ർ​മാ​ണം പൊ​ളി​ച്ചു​മാ​റ്റാ​ൻ കൗ​ണ്‍​സി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​ന​വു​മെ​ടു​ത്തു. എ​ന്നാ​ൽ നി​ർ​മാ​ണം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു പ​ക​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഡി​ഡി​എം​എ​യ്ക്കു ക​ത്തു​ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
നി​ർ​മാ​ണം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു താ​ത്കാ​ലി​ക സ്റ്റേ ​സ​ന്പാ​ദി​ക്കു​ന്ന​തി​നു തി​യ​റ്റ​ർ ഉ​ട​മ​യ്ക്കു അ​വ​സ​ര​വും ല​ഭ്യ​മാ​ക്കി. മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​മു​ഖ​രി​ൽ ചി​ല​രു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​യ​റ്റ​ർ ഉ​ട​മ തോ​ട് കെ​ട്ടി​യ​ട​ച്ച​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ളി​ച്ചു​മാ​റ്റാ​തെ കൈ​യേ​റ്റ​ക്കാ​ര​നു കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നു അ​വ​സ​രം ഒ​രു​ക്കി​യ​തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ക്ര​ട്ട​റി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യാ​ല​യ​ത്തി​ൽ ഉ​പ​രോ​ധി​ച്ച​തെ​ന്നു കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.
രാ​വി​ലെ 11.30 ഓ​ടെ ആ​രം​ഭി​ച്ച ഉ​പ​രോ​ധം ന​ഗ​ര​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​ജെ. ഐ​സ​ക്, ജ​ൽ​ത്രൂ​ദ് ചാ​ക്കോ, പി. ​വി​നോ​ദ്കു​മാ​ർ, കെ. ​അ​ജി​ത, പി. ​ആ​യി​ഷ, പി.​ആ​ർ. ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് വി​ട്ട​ത്.