ആ​ധു​നി​ക പൊ​തു ശൗ​ചാ​ല​യം ഇ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Tuesday, June 30, 2020 11:48 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടൗ​ണി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ആ​ധു​നി​ക പൊ​തു ശൗ​ചാ​ല​യം ഇ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ​യു​ടെ 11.40 ല​ക്ഷ​വും സ്വഛ്ഭാ​ര​ത് മി​ഷ​ന്‍റെ 13 ല​ക്ഷ​വും ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

1400 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ശൗ​ചാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ക. 20ഓ​ളം ശു​ചി​മു​റി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ളി​മു​റി, ഡ്ര​സിം​ഗ് റൂം, ​കൈ​യും മു​ഖ​വും ക​ഴു​കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം, ല​ഗേ​ജ് സൂ​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്രം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

താ​ഴ​ത്തെ നി​ല​യി​ൽ ഒ​ന്പ​ത് ശു​ചി​മു​റി​ക​ൾ സ്ത്രീ​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി​യും. മു​ക​ളി​ല​ത്തെ നി​ല​യി​ൽ 13 മു​റി​ക​ൾ പു​രു​ഷ·ാ​ർ​ക്കു​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ശു​ചി​ത്വ സ​ന്ദേ​ശം അ​ട​ങ്ങി​യ ഡി​ജി​റ്റ​ൽ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ട്ട്ല​ക്ഷം രൂ​പ ചെ​ല​വി​ൽ 12000 ലി​റ്റ​ർ ജ​ല സം​ഭ​ര​ണി​യും ശൗ​ചാ​ല​യ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ചി​ട്ടു​ണ്ട്.