നീ​ല​ഗി​രി​യി​ൽ ഏ​ഴു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Tuesday, June 30, 2020 11:59 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​ഴു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പു​രു​ഷ​ൻ​മാ​ർ​ക്കും മൂ​ന്നു​സ്ത്രീ​ക​ൾ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.
ഇ​വ​രെ ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 92 ആ​യി.

കട്ടിപ്പാറ, കൂടത്തായ് സ്കൂളുകൾക്ക് നേട്ടം

താ​മ​ര​ശേ​രി: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ 100 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി സ്‌​കൂ​ള്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഏ​റെ അ​ഭി​മാ​ന​മാ​യി. പ​രീ​ക്ഷ എ​ഴു​തി​യ 215 പേ​രും വി​ജ​യം കൊ​യ്തു.
കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ല്‍ 97.78 ശ​ത​മാ​നം പേ​ര്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​ന​ര്‍​ഹ​രാ​യി.