പു​ത്തു​മ​ല​യ്ക്ക് സ്നേ​ഹ പൂ​ർ​വം; വീ​ടി​ന് സ്ഥ​ലം ന​ൽ​കി വി​മു​ക്ത​ഭ​ട​ൻ മാ​തൃ​ക​യാ​യി
Monday, July 6, 2020 10:57 PM IST
ക​ൽ​പ്പ​റ്റ: പു​ത്തു​മ​ല​യി​ലെ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ന​ൽ​കി വി​മു​ക്ത ഭ​ട​ൻ മാ​തൃ​ക​യാ​യി. മേ​പ്പാ​ടി​യി​ലെ കോ​ട്ട​നാ​ട് കൊ​ടി​യ​ൻ ഹൗ​സി​ലെ കെ.​സി. ജോ​സ്, ഭാ​ര്യ റോ​സ്റീ​ന എ​ന്നി​വ​രാ​ണ് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യ്ക്ക് കൈ​മാ​റി​യ​ത്. ക​ണി​യാ​ന്പ​റ്റ​യി​ലെ മി​ല്ലു​മു​ക്ക് വെ​യ്സ് ലാ​ന്‍റ് സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​മാ​ണ് ഭ​വ​ന ര​ഹി​ത​രാ​യ പു​ത്തു​മ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വെ​യ്ക്കാ​നാ​യി സം​ഭാ​വ​ന ചെ​യ്ത​ത്. ആ​ർ​ടി​ഒ എം.​പി. ജെ​യിം​സ് മു​ഖേ​ന​യാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ.​ബ​ൽ​പ്രീ​ത് സിം​ഗ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.