ക്വാ​റി ലൈ​സ​ൻ​സ്: ചീ​ഫ് ജ​സ്റ്റീ​സി​നു പ​രാ​തി ന​ൽ​കു​മെ​ന്ന്
Tuesday, July 7, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ ര​ണ്ടു ക്വാ​റി​ക​ൾ​ക്കു അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ​തി​രേ ക​രി​ന്പാ​ല​ൻ സ​മു​ദാ​യ ക്ഷേ​മ​സ​മി​തി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു പ​രാ​തി ന​ൽ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. ശി​വ​ശ​ങ്ക​ര​ൻ, സി. ​സ​ത്യ​ഭാ​മ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നി​യ​മ​വി​രു​ദ്ധ​മാ​യി ക്വാ​റി-​ക്ര​ഷ​ർ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തോ​ട്ടം​ഭൂ​മി വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു ത​രം​മാ​റ്റു​ന്ന​തു ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ത​രം​മാ​റ്റി​യ ഭൂ​മി​യി​ലാ​ണ് ക്വാ​റി-​ക്ര​ഷ​ർ യൂ​ണി​റ്റു​ക​ളി​ൽ പ​ല​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
തോ​ട്ടം ഭൂ​മി​യാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ച് പാ​രി​സ്ഥി​തി​കാ​നു​മ​തി​യും തു​ട​ർ​ന്നു പ്ര​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി​യും നേ​ടു​ക​യാ​ണ് ക്വാ​റി-​ക്ര​ഷ​ർ യൂ​ണി​റ്റ് ന​ട​ത്തി​പ്പു​കാ​ർ. ഇ​തി​നു രാഷ്‌ട്രീയ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. പാ​രി​സ്ഥി​തി​കാ​നു​മ​തി സ​ഹി​തം ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്കു ന​ൽ​കു​ന്ന അ​പേ​ക്ഷ​യി​ൽ ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യും തു​ട​ർ​ന്നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് ഡീം​ഡ് ലൈ​സ​ൻ​സ് സ​ന്പാ​ദി​ക്കു​ക​യു​മാ​ണ് ക്വാ​റി-​ക്ര​ഷ​ർ ഉ​ട​മ​ക​ളെ​ന്നു സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.