മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണം ചെ​യ്തു
Friday, July 10, 2020 11:25 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സ​മ​ഗ്ര ആ​രോ​ഗ്യ ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​ട്ട​ർ ഫി​ൽ​റ്റ​ർ വി​ത​ര​ണം ചെ​യ്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ഴി ല​ഭി​ച്ച വാ​ട്ട​ർ ഫി​ൽ​റ്റ​ർ ആ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​ത​ര​ണ ഉ​ദ്ഘാ​ട​നം വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല മാ​ന​ന്ത​വാ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എം. അ​ബ്ദു​ൾ ക​രീ​മി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​സി. റോ​യി, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.